Malayalam
സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളു എന്ന് എന്ത് അടിസ്ഥാനത്തിലാണ് സംസാരിച്ചത്; ബാലയ്ക്ക് മറുപടിയുമായി ആത്മീയ രാജന്
സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളു എന്ന് എന്ത് അടിസ്ഥാനത്തിലാണ് സംസാരിച്ചത്; ബാലയ്ക്ക് മറുപടിയുമായി ആത്മീയ രാജന്
കഴിഞ്ഞ ദിവസമായിരുന്നു ‘ഷഫീക്കിന്റെ സന്തോഷം’ എന്ന ഉണ്ണി മുകുന്ദന് ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് നടന് ബാല രംഗത്തെത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. എന്നാല്‍ ബാല നടത്തിയ ഈ ആരോപണങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കകുയാണ് നടി ആത്മീ രാജന്. സിനിമയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചിട്ടുള്ളു എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് ആത്മീയ മറുപടി നല്‍കിയത്.
രണ്ട് പേര് തമ്മില്‍ വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ അത് സ്ത്രീകളെ വെറുതെ ഒരു രസത്തിന് വലിച്ചിഴക്കുന്നത് എന്തിനാണ്. കാരണം ഞാനും അതില്‍ അഭിനയിച്ച സ്ത്രീകളില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ അത് എന്റെ കണ്‍സേണ്‍ ആണ്. സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളു എന്ന് എന്ത് അടിസ്ഥാനത്തിലാണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല.
ശമ്പളം കൊടുത്തില്ല എന്നത് അവര്‍ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്. ഇവരുടെ ടാര്‍ഗറ്റ് വേറെയായിരിക്കാം. പക്ഷെ സ്ത്രീകളെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു. ഞാനും പ്രൊഡക്ഷന്‍ കമ്പിനിയും മാത്രമുള്ള കാര്യമാണ് ശമ്പളത്തിന്റെത്.
അതെന്റെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ ആരോപണത്തില്‍ സ്ത്രീകളുടെ കാര്യം പറഞ്ഞത് കൊണ്ട് ഇടപെടേണ്ടി വരുകയാണ്. സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോള്‍ വേറെ രീതിയില്‍ അതിന് പല അര്‍ഥങ്ങളുണ്ട് എന്ന് കാണുന്നവര്‍ക്ക് തോന്നും. സ്ത്രീകളെ വലിച്ചിഴക്കണ്ടായിരുന്നുവെന്നും ആത്മീയ പറയുന്നു.
