അന്നൊക്കെ ഒത്തിരി വിഷമിച്ചു;മിക്കതിലും അവസാനഘട്ടത്തിലാണ് പുറത്തായത്;നോക്കിക്കോ ഭാവിയില്‍ ഞാന്‍ പ്രണവിന്റെ നായികയാകുമെന്ന് സുഹൃത്തുക്കളോടൊക്കെ വെല്ലുവിളിച്ചു; തുറന്ന് പറഞ്ഞ് നടി
ചെറുപ്പത്തില്‍ ശാലിനെയെപ്പോലെ ഒരു നടിയാകണം എന്നതായിരുന്നു അതിഥി രവിയുടെ ഏറ്റവും വലിയ ആഗ്രഹം . മൂന്നാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് നിറം ഇറങ്ങിയത്. ചാക്കോച്ചനോടുള്ള ഇഷ്ടം മൂത്ത് ചാക്കോച്ചന്റെ പല സിനിമകളുടെയും ഒഡിഷന് പോയിരുന്നു. മിക്കതിലും അവസാനഘട്ടത്തിലാണ് പുറത്തായത്. അന്നൊക്കെ ഒത്തിരി വിഷമിച്ചു, പക്ഷെ തളരില്ലെന്ന വാശിയുണ്ടായിരുന്നു. എന്റെ വിചാരം ഒരു സിനിമ കഴിയുമ്ബോള്‍ തന്നെ അടുത്തത് കിട്ടുമെന്നായിരുന്നു. പക്ഷെ അലമാരയ്ക്ക് ശേഷം അഞ്ചു മാസം കഴിഞ്ഞാണ് ആദി എന്ന ചിത്രം ലഭിച്ചത്. പണ്ട് കോളേജില്‍ പഠിക്കുമ്ബോള്‍ ഞാന്‍ ഫ്രണ്ട്സിനോട് ചുമ്മാതെ തള്ളിയിട്ടുണ്ട്. നോക്കിക്കോ ഭാവിയില്‍ ഞാന്‍ പ്രണവിന്റെ നായികയാകുമെന്ന്അന്ന് കളിയാക്കിയ പലരും ആദി കണ്ടു കഴിഞ്ഞു വിളിച്ചു. അന്നായിരിക്കും ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസം.
മലയാള സിനിമയിലെ പുതു നായികമാരില്‍ ഏറെ ശ്രദ്ധേയയാണ് അതിഥി രവി. ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ അതിഥിയുടെ ആദ്യ ചുവട് പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു. പരസ്യവും മോഡലിംഗുമൊക്കെയായി നടക്കുമ്ബോഴാണ് സിനിമയിലേക്ക് അതിഥിക്ക് വിളി വരുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും താരം തുറന്നു പറയുന്നു. ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അതിഥി അഭിനയിച്ചിരുന്നു.
നേരത്തെ,നടൻ കുഞ്ചാക്കോ ബോബനും അനു സിത്താരയും ചേർന്ന് രസകരമായ ഒരു ഗാനത്തിലൂടെ അതിഥി രവിയ്ക്ക് പണി കൊടുത്തിരുന്നു . ഒരു വീഡിയോയിലൂടെയാണ്തേപ്പുകാരിയായ തങ്ങളുടെ കൂട്ടുകാരിക്കായി ഇരുവരും പാട്ടുപാടിയത്
ഇരുവരും ചേര്‍ന്ന് സ്വന്തമായി എഴുതി, ഈണം പകര്‍ന്ന ഗാനമാണ് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായി മാറിയിരുന്ന് .നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അതിഥി രവിക്ക് പണികൊടുക്കുന്ന ഇരുവരുടേയും വീഡിയോ. വൈറലായി മാറിയത് . എന്നാലും ഇങ്ങനെ ഒക്കെ പണി കൊടുക്കാമോ എന്നാണ് ആരാധകരുടെ ചോദ്യം.
athithi ravi- talks about her career
