Bollywood
വിവാഹത്തോട് ഐശ്വര്യ നിരന്തരമായി വിമുഖ കാണിച്ച് തുടങ്ങിയത് സൽമാനെ മാനസികസംഘർഷത്തിലാക്കി, പെരുമാറ്റത്തിലും മാറ്റങ്ങൾ വന്ന് തുടങ്ങി; സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ
വിവാഹത്തോട് ഐശ്വര്യ നിരന്തരമായി വിമുഖ കാണിച്ച് തുടങ്ങിയത് സൽമാനെ മാനസികസംഘർഷത്തിലാക്കി, പെരുമാറ്റത്തിലും മാറ്റങ്ങൾ വന്ന് തുടങ്ങി; സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സൽമാൻ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല.
സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58ാം വയസിലും സൽമാൻ ഖാൻ അവിവാഹിതനാണ്. എന്നാൽ ഇപ്പോഴും ഐശ്വര്യസൽമാൻ പ്രണയ കഥ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഇവരുടെ പ്രണയം.
ഇരുവരുടേയും വേർപിരിയലിന് പലരും ഇപ്പോഴും സൽമാൻ ഖാനെയാണ് കുറ്റപ്പെടുത്തുന്നത്. ഐശ്വര്യ റായിയുമായി പിരിഞ്ഞശേഷം നിരവധി പ്രണയങ്ങൾ വീണ്ടും സൽമാൻ ഖാന്റെ ജീവിതത്തിൽ സംഭവിച്ചുവെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. സൽമാൻ ഖാൻ-ഐശ്വര്യ വിവാഹം നടക്കാതിരുന്നതിന് പിന്നിലെ യഥാർത്ഥ കാരണത്തെ കുറിച്ച് ഒരിക്കൽ നടന്റെ സഹോദരൻ അർബാസ് ഖാൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ആ തുറന്ന് പറച്ചിൽ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. ഐശ്വര്യ റായിയുടെ കരിയറിന്റെ പീക്ക് സമയങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറുകൾ. ഒന്നിന് പുറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിക്കുന്ന സമയം മോഡലിങ് രംഗത്തും തിരക്കുള്ള താരമായിരുന്നു. വൈകാതെ ബോളിവുഡിലും നടി സജീവമായി. ഐശ്വര്യയുമായി പ്രണയത്തിലായശേഷമാണ് കുടുംബമായി സെറ്റിലാകുന്ന പ്ലാനുകൾ സൽമാന് വന്ന് തുടങ്ങിയത്.
അതുകൊണ്ട് തന്നെ എത്രയും വേഗം ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ചിന്തയിലായിരുന്നു സൽമാൻ ഖാൻ. എന്നാൽ ഐശ്വര്യയ്ക്ക് കരിയറായിരുന്നു പ്രധാനം. മാത്രമല്ല കരിയറിന്റെ പീക്കിലായിരുന്നതുകൊണ്ട് തന്നെ ആ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ചിന്ത. വിവാഹം വിദൂര ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹകാര്യം സൽമാൻ ചർച്ചയ്ക്ക് വെക്കുമ്പോൾ ഐശ്വര്യ ഒഴിഞ്ഞ് മാറുമായിരുന്നു.
അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ വഴക്കിലേക്കും ഇരുവർക്കും ഇടയിൽ വിള്ളൽ വീഴാനും കാരണമായി. വിവാഹം എന്ന അടുത്ത ഘട്ടത്തിലേക്ക് സൽമാനൊപ്പം കടക്കുന്നതിൽ ഐശ്വര്യയ്ക്ക് ഉറപ്പില്ലായിരുന്നു. മാത്രമല്ല സൽമാന് ബോളിവുഡിലെ കാസിനോവ ടൈറ്റിൽ ഉള്ളതുകൊണ്ട് തന്നെ ഐശ്വര്യയുടെ പിതാവിന് സൽമാനെ മകൾ വിവാഹം ചെയ്യുന്നതിനോട് യോജിപ്പില്ലായിരുന്നു.
ഐശ്വര്യയുടെ പിതാവ് മകളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനായിരുന്നു. സൽമാൻ മകൾക്ക് ചേർന്ന പങ്കാളിയാണെന്ന് നടിയുടെ പിതാവ് വിശ്വസിച്ചിരുന്നില്ല. വിവാഹത്തോട് ഐശ്വര്യ നിരന്തരമായി വിമുഖ കാണിച്ച് തുടങ്ങിയത് സൽമാനെ മാനസികസംഘർഷത്തിലാക്കി. സൽമാന് നിരാശ ബാധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്നാണ് സൽമാന്റെ സ്വഭാവത്തിൽ മാറ്റം വന്നതിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി ഒരിക്കൽ അർബാസ് ഖാൻ പറഞ്ഞത്.
ആ സംഭവങ്ങൾക്കുശേഷം സൽമാൻ വളരെ പെട്ടന്ന് ദേഷ്യപ്പെടുന്നയാളായി മാറി. കോപം നിയന്ത്രണാതീതമായി എന്നുമാണ് അർബാസ് ഖാൻ ഒരിക്കൽ പറഞ്ഞത്. ഐശ്വര്യ പ്രണയത്തിൽ താൽപര്യ കുറവ് കാണിച്ച് തുടങ്ങിയപ്പോൾ നടിയുടെ ഷൂട്ടിംഗ് സെറ്റിൽ പോലും സൽമാൻ എത്തി കുഴപ്പങ്ങൾ സൃഷ്ടിച്ച് തുടങ്ങി.
പ്രണയമാണെന്ന് പറഞ്ഞ് ഐശ്വര്യയുടെ വ്യക്തി ജീവിതത്തിലും കരിയറിലുമൊക്കെ സൽമാൻ ഖാൻ കാര്യമായി ഇടപെടാൻ തുടങ്ങി. ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, 1997 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹം ദിൽ ദേ ചുകെ സനം. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യയും സൽമാനും തമ്മിൽ പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാകാമെന്ന് തീരുമാനിക്കുകയും ആയിരുന്നു. എന്നാൽ ഇതിന് പിന്നാലെ സൽമാന്റെ സ്വഭാവം ഐശ്വര്യയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാകുകയായിരുന്നു.
ഐശ്വര്യയോട് വളരെ പൊസസ്സീവ്‌നെസ് കാണിച്ച സൽമാൻ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കി. മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുമ്പോൾ പോലും മോശമായ രീതിയിൽ പെരുമാറാൻ തുടങ്ങി. ഇതിനിടെ അമിതമായ മദ്യപാന ശീലം സൽമാന്റെ മോശം പ്രവൃത്തികൾക്ക് ആക്കം കൂട്ടി. ഇതൊക്കെയാണ് ആ ബന്ധം ഉപേക്ഷിക്കാൻ കാരണമെന്നാണ് പിൽക്കാലത്ത് ഐശ്വര്യ വെളിപ്പെടുത്തിയത്.
മോശമായി പെരുമാറുന്നു എന്നത് മാത്രമല്ല ശാരീരികമായ ഉപദ്രവങ്ങളും തനിക്ക് നേരിടേണ്ടി വന്നിരുന്നതായി നടി പറഞ്ഞിട്ടുണ്ട്. സൽമാനുമായി ഇഷ്ടത്തിലായി അഞ്ച് വർഷത്തിന് ശേഷമാണ് ഒടിഞ്ഞ കൈയ്യുമായി ഐശ്വര്യ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2002 ൽ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയതായിരുന്നു നടി. ഈ സമയത്ത് കൈയ്യിൽ പ്ലാസ്റ്റർ ഇട്ടത് എന്തിനാണെന്നുള്ള ചോദ്യവും ഉയർന്ന് വന്നു.
സൽമാൻ ഖാന്റെ ഉപദ്രവം കാരണം അപകടം പറ്റി ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞു എന്ന കഥയാണ് പിന്നീട് പ്രചരിച്ചത്. എന്നാൽ ‘തനിക്കിങ്ങനെ അപകടം സംഭവിക്കാൻ കാരണം സൽമാൻ അല്ലെന്നും അക്കാര്യം പറഞ്ഞിട്ട് ആളുകൾ വിശ്വസിക്കാത്തത് എന്താണെന്നുമാണ്’, ഐശ്വര്യ വേദിയിൽ നിന്നും പരസ്യമായി ചോദിച്ചത്.
സൽമാനുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷവും അദ്ദേഹം ഐശ്വര്യയെ ശല്യപ്പെടുത്തിയിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി ‘ചൽത്തേ ചൽതേ’ എന്ന സിനിമിയിൽ അഭിനയിക്കുകയായിരുന്നു ഐശ്വര്യ. ഒരു ദിവസം മദ്യപിച്ച് ചിത്രീകരണ സ്ഥലത്ത് എത്തിയ സൽമാൻ ഖാൻ അവിടെ വലിയ പ്രശ്‌നങ്ങളുണ്ടാക്കി. സമാധാനിപ്പിക്കാൻ വന്ന ഷാരൂഖ് ഖാനുമായിട്ടും വഴക്കായി. ഇതോടെ ഐശ്വര്യയെ സിനിമയിൽ നിന്നും നിർമാതാക്കൾ പുറത്താക്കുകയായിരുന്നു. ഈ വിഷയത്തെ തുടർന്ന് സൽമാൻ ഖാനും ഷാരൂഖ് ഖാനും വർഷങ്ങളോളം വഴക്കിലായിരുന്നുവെന്നും കഥകളുണ്ട്.
സൽമാനുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലാകുന്നത്. തന്നെ സൽമാൻ ഖാൻ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. ഒരുകാലത്ത് ഭാവിയിലെ സൂപ്പർ താരമായി കരുതിയിരുന്ന വിവേക് ഒബ്‌റോയിയുടെ കരിയർ അവസാനിപ്പിച്ചതിന് പിന്നിൽ സൽമാൻ ഖാൻ ആണെന്നാണ് ഗോസിപ്പുകൾ. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു.
അതേസമയം, ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിൽ പിണക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നും നാളുകളായി ഐശ്വര്യ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അകൽച്ചയുണ്ടെന്ന വാദത്തിന് പുതിയ തെളിവുകളുമായി സോഷ്യൽ മീഡിയയൽ ചിലർ രംഗത്തെത്തിയിരുന്നു. ഫിലിം മേക്കറും നടനുമായ അഷുതോഷ് ഗൗരിക്കറിന്റെ മകന്റ വിവാഹത്തിന് ബച്ചൻ കുടുംബം എത്തി. ജയ ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരാണ് വിവാഹത്തിനെത്തിയത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് വധുവിനും വരനുമൊപ്പം ജയ ബച്ചനും അഭിഷേകും നിന്നു. എന്നാൽ ഐശ്വര്യ റായെ ഇവർക്കൊപ്പം കാണുന്നില്ല.
ജയ ബച്ചനൊപ്പം നിൽക്കാൻ ഐശ്വര്യ തയ്യാറാകാത്തതാണെന്നാണ് വാദം. നേരത്തെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴും ഐശ്വര്യ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല. നിലവിൽ പ്രചരിക്കുന്ന ഗോസിപ്പുകളെ ഒരുമിച്ചുള്ള ഒരു ഫോട്ടോ കൊണ്ട് ഐശ്വര്യക്കും ജയ ബച്ചനും ഇല്ലാതാക്കാം. എന്നാൽ ഇവർ അതിന് തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രചരിക്കുന്ന ഗോസിപ്പുകൾ സത്യമായിരിക്കാമെന്നും എന്തോ പ്രശ്നമുണ്ടെന്നും ആരാധകർ വാദിച്ചിരുന്നു.
എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അടുത്തിടെ അഭിഷേകും ഐശ്വര്യയും ഒരുമിച്ച് എത്തിയിരുന്നു. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് താരങ്ങൾ. ഇരുവരും കാറിൽ നിന്നും ഇറങ്ങി വരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. ഒരുമിച്ച് രണ്ട് കാറുകളിലായിട്ടാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. ഇവർക്കൊപ്പം അഭിഷേകിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഐശ്വര്യ മുന്നിലെ കാറിൽ വന്നിറങ്ങിയപ്പോൾ അമിതാഭും അഭിഷേകും ഒരുമിച്ച് പിന്നിലെ കാറിൽ വരികയായിരുന്നു.
ശേഷം ഐശ്വര്യ കൂടി ഇവർക്കരികിലേക്ക് എത്തുകയും മൂവരും ഒരുമിച്ച് അകത്തേക്ക് കയറി പോകുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മാത്രമല്ല കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ഇരുവരും കപ്പിൾ ലുക്കിലാണ് എത്തിയതും. തിരക്കിനിടയിൽ അഭിഷേക് ഭാര്യയെ ചേർത്തു പിടിക്കുന്നതും താരങ്ങൾ കൈകോർത്ത് നടക്കുന്നതുമൊക്കെ വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ മുൻപ് വന്ന വാർത്തകളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന കാര്യം വ്യക്തമായിരു്നനു.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ.
അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്.
ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രണ്ട് ഭാഗങ്ങളിലായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ആണ് തിയറ്ററുകളിലെത്തിയത്. 2022 ആണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു.
മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യയാണ് നോക്കുന്നതെന്നും അത് കൊണ്ടാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്നും അഭിഷേക് ബച്ചൻ ഒരിക്കൽ പറയുകയുണ്ടായി.
