അമ്മയുടെ വാക്കുകള്‍ ധിക്കരിച്ചു മുന്നോട്ട് പോയതില്‍ ഇപ്പോള്‍ ആലോചിച്ചിക്കുമ്പോള്‍ എന്ത് തോന്നുന്നു ; അശ്വതിയുടെ മറുപടി ഇങ്ങനെ
മലയാളിയുടെ സ്വീകരണമുറിയിലെ പ്രിയ മുഖങ്ങളില്‍ ഒന്നാണ് അശ്വതി ശ്രീകാന്തിന്റേത്. കോമഡി സൂപ്പര്‍ നൈറ്റിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖം. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടര്‍ അറ്റാക്കുകളിലൂടെ പ്രേക്ഷകരെ ടി.വി.ക്കുമുന്നില്‍ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന മിടുക്കി.
വതാരകയായിട്ടാണ് അശ്വതിയെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു. അഭിനയത്തിലും കയ്യടി നേടാന്‍ അശ്വതിയ്ക്ക് സാധിച്ചു. ഇപ്പോള്‍ ചക്കപ്പഴം എന്ന ജനപ്രീയ പരമ്പരയിലെ പ്രധാന കഥാപാത്രമായ ആശയാണ് മലയാളികള്‍ക്ക് അശ്വതി. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അശ്വതി.
താരത്തിന്റെ കുറിപ്പുകളും പ്രതികരണങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ആരാധകരുമായി അശ്വതി നടത്തിയ ക്യൂ ആന്റ് എ സെഷന്‍ ശ്രദ്ധ നേടുകയാണ്. രസകരമായ നിരവധി ചോദ്യങ്ങള്‍ക്ക് അശ്വതി മറുപടി നല്‍കുന്നുണ്ട്. മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ചായിരുന്നു മിക്കവരും ചോദിച്ചത് എന്നത് ശ്രദ്ധേയമാണ്.
ചേച്ചിയ്ക്ക് റിയല്‍ ലൈഫില്‍ ഉള്ള ചേച്ചിയെ ആണോ റില്‍ ലൈഫില്‍ ഉള്ള ചേച്ചിയെ ആണോ കൂടുതല്‍ ഇഷ്ടം എന്നാണ് ഒരാള്‍ ചോദിച്ചത്. ഞാന്‍ റിയാലിറ്റിയിലാണ് ജീവിക്കുന്നത് എന്നായിരുന്നു അതിന് അശ്വതി നല്‍കിയ മറുപടി. ചേച്ചി എങ്ങനെ ഈ സൗന്ദര്യം ഇപ്പോഴും നിലനിര്‍ത്തുന്നു, ഇപ്പോഴും ചെറുപ്പമാണെന്ന് മറ്റൊരാള്‍ പറഞ്ഞപ്പോള്‍ മുപ്പതുകളില്‍ ചെറുപ്പം തോന്നിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ് എന്നാണ് അശ്വതി നല്‍കിയ മറുപടി.
എങ്ങനെയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ മറികടക്കുക? എനിക്ക് രണ്ട് വര്‍ഷമായി, ഇരട്ടക്കുട്ടികളാണ്. എനിക്ക് പുറത്ത് കടക്കാനാകുന്നില്ല എന്നായിരുന്നു അടുത്ത ചോദ്യം.. പിപിഡിയില്‍ നിന്നും മുക്തരാകാനുള്ള സമയം ആപേക്ഷികമാണ്. തെറാപ്പിസ്റ്റിന്റെ സഹായത്തോടെ ഗോളുകള്‍ സെറ്റ് ചെയ്യാം. നിങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗം കണ്ടെത്താം. അതിനൊപ്പം വേണമെങ്കില്‍ മെഡിക്കേഷുമാകാം. സഹായം തേടുക. നിങ്ങള്‍ അധികം വൈകാതെ തന്നെ ഓക്കെയാകും എന്നാണ് അശ്വതി പറയുന്നത്.
നമുക്ക് മൂല്യവും ബഹുമാനവും തരുന്ന ഒരാള്‍ നമുക്ക് തന്ന വാക്ക് തെറ്റിക്കുമോ? അതൊരു റെഡ് ഫ്‌ളാഗ് ആണോ? എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി പൊതുവെ ഇല്ല എന്നാണ്. പക്ഷെ അത് സാഹചര്യത്തെ അനുസരിച്ചിരിക്കും. കമ്യൂണിക്കേറ്റ് ചെയ്യണം. എന്നിട്ടും അതൊരു പ്രശ്‌നമായി അലട്ടുന്നുണ്ടെങ്കില്‍ റെഡ് ഫ്‌ളാഗ് ആയേക്കാം എന്നായിരുന്നു അശ്വതിയുടെ മറുപടി.
ചേച്ചി മക്കളുടെ പഠിക്കാന്‍ ഉള്ള മടി മാറ്റാന്‍ എന്തേലും ടിപ്പ് ഉണ്ടാകുമോ? എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. ആദ്യം അവരുടെ മടിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം. അവരെ ഗോളുകള്‍ സെറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം. പോസിറ്റീവ് അന്തരീക്ഷം നല്‍കാന്‍ സാധിക്കണമെന്നും അശ്വതി മറുപടി നല്‍കി. ക്വിറ്റ് ചെയ്യാതിരിക്കാന്‍ സ്വയം പ്രചോദിപ്പിക്കുക എങ്ങനെയാണ് എന്നതായിരുന്ന മറ്റൊരു ചോദ്യം. അതിന് അശ്വതി നല്‍കിയ മറുപടി, ക്വിറ്റ് ചെയ്യാന്‍ തോന്നുമ്പോള്‍ എന്തിനാണ് നിങ്ങളിത് തുടങ്ങിയതെന്ന് ചിന്തിക്കുക.
ഗോള്‍ നേടിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തായിരിക്കും തോന്നുക എന്ന് വിഷ്വലൈസ് ചെയ്യുക എന്നതായിരുന്നു.നിങ്ങളുടേയും എന്റേയും കുട്ടികള്‍ക്ക് ഒരേ പ്രായമാണ്. അവന്‍ സെപ്റ്റംബര്‍ ഒന്നിനാണ് ജനിച്ചത്. നിങ്ങളെങ്ങനെയാണ് ടാന്‍ഡ്രംസ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ശരിക്കും ജെന്റില്‍ പാരന്റിംഗ് വിശ്വസിക്കുന്നുണ്ടോ? ഞാന്‍ ജെന്റില്‍ പാരന്റിംഗ് പിന്തുടരാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. അതിനര്‍ത്ഥം ഇടയ്‌ക്കൊക്കെ പരാജയപ്പെടാറില്ല എന്നല്ല. പക്ഷെ ഞാന്‍ വീണ്ടും വീണ്ടും ശ്രമിക്കും. അത് കുട്ടികളില്‍ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ടെന്നും അശ്വതി മറുപടിയായി പറയുന്നു.
അമ്മയുടെ വാക്കുകള്‍ ധിക്കരിച്ചു മുന്നോട്ട് പോയതില്‍ ഇപ്പോള്‍ ആലോചിച്ചിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഒരു കുഴപ്പോം തോന്നുന്നില്ല. എനിക്കും അമ്മയ്ക്കും എന്നാണ് അശ്വതിയുടെ പ്രതികരണം. നിങ്ങളെ വളരെ മികച്ചൊരു രക്ഷിതാവായാണ് കാണുന്നത്. ഇനിയൊരു കുട്ടിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നൊരാള്‍ ചോദിച്ചപ്പോള്‍ ന്റമ്മോ ഉള്ളതിനെ എങ്ങനേലും ഒന്ന് വളര്‍ത്തി എടുത്താ മതി എന്നാണ് അശ്വതി പ്രതികരിക്കുന്നത്.
