Actress
34-ാം വയസിൽ ആര്യ വീണ്ടും വിവാഹിതയാകുന്നു, മകൾ ചെയ്തത് സിബിന് പ്രായം കുറവ്? ആ രേഖകൾ പുറത്ത്, സംഭവിച്ചത്?
34-ാം വയസിൽ ആര്യ വീണ്ടും വിവാഹിതയാകുന്നു, മകൾ ചെയ്തത് സിബിന് പ്രായം കുറവ്? ആ രേഖകൾ പുറത്ത്, സംഭവിച്ചത്?
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി.
മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. കുറച്ചു നാളുകളായി നടി വിവാഹിതയാകാൻ പോകുകയാണെന്ന വാർത്ത ഉണ്ടായിരുന്നു.
ഇപ്പോൾ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ് നടി. ഏറെക്കാലമായി സുഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആര്യയുടെയും സിബിന്റെയും വിവാഹനിശ്ചയ വാർത്ത പുറത്തെത്തിയതോടെ നിരവധി പേരാണ് രണ്ട് പേരെയും ആശിർവദിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയിരിക്കുന്നത്.
വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ച് ആര്യ ദീർഘമായ ഒരു കുറിപ്പാണ് പങ്കുവെച്ചിരുന്നത്. തന്റെ മകൾ സിബിനെ ഡാഡി എന്നാണ് വിളിക്കുന്നത് എന്നും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണ് ഇത് എന്നും ആര്യ കൂട്ടിച്ചേർത്തു. എന്തൊക്കെ വന്നാലും അവസാന ശ്വാസം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞ് കൊണ്ടാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം കഴക്കൂട്ടം സബ് രജിസ്റ്റർ ഓഫീസിൽ വിവാഹരജിസ്ട്രേഷന്റെ ഭാഗമായി സമർപ്പിച്ച രേഖയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മാത്രമല്ല രേഖകൾ പ്രകാരം ആര്യയ്ക്ക് മുപ്പത്തിനാല് വയസും സിബിനു 33 വയസുമാണ് പ്രായമെന്നാണ് സൂചിപ്പിക്കുന്നത്. ഒപ്പം തന്നെ ഇരുവരും ദീർഘകാലമായി സുഹൃത്തുക്കൾ ആയിരുന്നെന്നും എല്ലാ പ്രതിസ്ന്ധി ഘട്ടത്തിലും ഒപ്പം ഉണ്ടായിരുന്ന ആള് ഇപ്പോൾ ജീവിതത്തിലേക്ക് പാർട്ണർ ആയി വരുന്ന സന്തോഷം ആര്യയും സിബിനും മറച്ചുവച്ചില്ല .
