Connect with us

ആ പശ്ചാത്താപം തോന്നിയപോഴേക്കും വൈകി പോയിരുന്നു, വാശിപ്പുറത്തെ തീരുമാനങ്ങൾ ആന മണ്ടത്തരങ്ങൾ ആയിരുന്നു; വിവാഹ മോചനത്തെ കുറിച്ച് ആര്യ !

Movies

ആ പശ്ചാത്താപം തോന്നിയപോഴേക്കും വൈകി പോയിരുന്നു, വാശിപ്പുറത്തെ തീരുമാനങ്ങൾ ആന മണ്ടത്തരങ്ങൾ ആയിരുന്നു; വിവാഹ മോചനത്തെ കുറിച്ച് ആര്യ !

ആ പശ്ചാത്താപം തോന്നിയപോഴേക്കും വൈകി പോയിരുന്നു, വാശിപ്പുറത്തെ തീരുമാനങ്ങൾ ആന മണ്ടത്തരങ്ങൾ ആയിരുന്നു; വിവാഹ മോചനത്തെ കുറിച്ച് ആര്യ !

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക് എത്തിയ ആര്യ അവിടെയും കഴിവ് തെളിയിച്ച് മുന്നേറി. ആര്യയ്ക്ക് പ്രേക്ഷകരുടെ പിന്തുണ കൂടുതലായി ലഭിച്ചത് നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പമുള്ള ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ വന്ന ശേഷമാണ്. അത് ആര്യയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി

ബിഗ് ബോസ് കഴിഞ്ഞ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ സോഷ്യൽ മീഡിയയിലും സജീവം ആണ്. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരക ആയും ആര്യ തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞ ആര്യയുടെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

വിശ്വാസവും പോസീസീവ്നെസും ബന്ധങ്ങളിലെ പ്രധാന കണ്ണികളാണ്. എന്തും പങ്കിടാൻ സ്‌പെയ്‌സ് ഉള്ള ഇടങ്ങളിൽ ട്രസ്റ്റ്, പോസീസീവ്നെസ്സ് ഇവ പ്രശ്നം ഉണ്ടാകില്ല. പരസ്പരം ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ നല്ലതിന് വേണ്ടി ചെറിയ പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാം. ആര്യ പറയുന്നു.


വാശിയും ഈഗോയും കയറുമ്പോഴാണ് എടിപിടീന്ന് കൊണ്ടുപോയി ഡിവോഴ്സ് ചെയ്യുന്നത്. അത് കഴിഞ്ഞു കുറച്ചുകാലം സ്വാതന്ത്ര്യം ഒക്കെ തോന്നും.പക്ഷേ ഒറ്റപ്പെട്ടു പോകുന്നു എന്നൊരു പോയിന്റ് ജീവിതത്തിൽ ഉണ്ടാകും. അങ്ങനെ ഒരു സമയത്ത് വിവാഹമോചനം വേണ്ടിയിരുന്നില്ല എന്ന് പശ്ചാത്തപിച്ചിട്ടുള്ള ആളാണ് ഞാൻ- ആര്യ ഗൃഹലക്ഷ്‍മിക്ക് നൽകിയ കുറിപ്പിൽ പറയുന്നു.ആ പശ്ചാത്താപം തോന്നിയപോഴേക്കും വൈകി പോയിരുന്നു. വാശിപ്പുറത്തെ തീരുമാനങ്ങൾ ആന മണ്ടത്തരങ്ങൾ ആയിരുന്നുവെന്നു പിന്നീടേ മനസിലാകൂ. ഒറ്റപ്പെടലിൽ നമ്മൾ മറ്റൊരു ബന്ധത്തിന് ശ്രമിക്കും. ചിലർ തരുന്ന ദുരനുഭവങ്ങളിൽ നിന്നുമാണ് എത്രയോ ഭേദമായിരുന്നു മുൻപത്തെ ജീവിതം എന്ന് മനസിലാവുക- ആര്യ പരായുന്നു.

വല്ലാതെ ബുദ്ധിമുട്ടിക്കുന്ന പങ്കാളിയെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞ ആര്യ ലിവിങ് റിലേഷനുകളിൽ അത് എളുപ്പമാണ് എന്നും പറയുന്നു.രോഹിതുമായി എട്ടു വർഷം നീണ്ട ദാമ്പത്യം അവസാനിച്ചതിന്റെ കാരണം താൻ ആയിരുന്നുവെന്നും അതിന്റെ 85 ശതമാനവും തന്റെ കുറ്റം കൊണ്ടാണെന്നും ബിഗ് ബോസിൽ വച്ച് ആര്യ പറഞ്ഞിരുന്നു.


സ്കൂൾ പഠനത്തിനിടെ സ്നേഹബന്ധത്തിലായ ഇരുവരും ആര്യയ്‌ക്ക് 18 വയസ്സ് തികഞ്ഞപ്പോഴായിരുന്നു വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം മൂന്നു വർഷം കഴിഞ്ഞപ്പോൾ ആണ് ഇരുവർക്കും ഒരു മകൾ ജനിക്കുന്നത്. ഒടുവിൽ എട്ടു വർഷം നീണ്ട ദാമ്പത്യം ഉപേക്ഷിക്കുമ്പോൾ മകളുടെ ഭാവിയ്ക്കാണ് പിരിഞ്ഞതെന്നു ആര്യ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top