Connect with us

നടന്‍ അരവിന്ദ് സ്വാമിയ്ക്ക് പ്രതിഫലം നല്‍കിയില്ല; ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ നിര്‍മ്മാതാവിന് അറസ്റ്റ് വാറന്റ്

Actor

നടന്‍ അരവിന്ദ് സ്വാമിയ്ക്ക് പ്രതിഫലം നല്‍കിയില്ല; ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ നിര്‍മ്മാതാവിന് അറസ്റ്റ് വാറന്റ്

നടന്‍ അരവിന്ദ് സ്വാമിയ്ക്ക് പ്രതിഫലം നല്‍കിയില്ല; ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ നിര്‍മ്മാതാവിന് അറസ്റ്റ് വാറന്റ്

നിരവധി ആരാധകരുള്ള താരമാണ് അരവിന്ദ് സ്വാമി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അരവിന്ദ് സ്വാമിയ്ക്ക് പ്രതിഫലം നല്‍കാത്തതിനാല്‍ നിര്‍മ്മാതാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് കെ മുരുകനെതിരെയാണ് മദ്രാസ് ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കാത്തതിനും കടമെടുത്ത 35 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനുമാണ് കെ മുരുകനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അരവിന്ദ് സ്വാമിക്ക് മൂന്നുകോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. 2017 ഏപ്രില്‍ ഏഴിന് ആയിരുന്നു അരവിന്ദ് സ്വാമിയും നിര്‍മ്മാതാവും കരാറില്‍ ഒപ്പ് വച്ചിരുന്നത്.

അരവിന്ദ് സ്വാമിയ്ക്ക് മൂന്ന് കോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. തുകയില്‍ നിന്ന് നികുതി പിടിച്ച് ആദായനികുതി വകുപ്പിന് നല്‍കുമെന്നും കരാറുണ്ടായിരുന്നു. എന്നാല്‍ സിനിമ റിലീസായ ശേഷവും 30 ലക്ഷം രൂപ നിര്‍മാതാവ് അരവിന്ദ് സ്വാമിയ്ക്ക് നല്‍കാനുണ്ടായിരുന്നു.

നികുതി തുകയായ 27 ലക്ഷം ആദായനികുതി വകുപ്പില്‍ അടച്ചിട്ടുമില്ല. തുടര്‍ന്ന് അരവിന്ദ് സ്വാമി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പലിശസഹിതം 65 ലക്ഷം അരവിന്ദ് സ്വാമിക്ക് നല്‍കാനും ആദായനികുതി വകുപ്പില്‍ 27 ലക്ഷം അടക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

എന്നാല്‍ തന്റെ പക്കല്‍ സ്വത്തുക്കള്‍ ഒന്നുമില്ലെന്നാണ് കെ മുരുകന്‍ അറിയിച്ചിരിക്കുന്നത്. കോടതി സ്വത്ത് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്‍കിയിരുന്നില്ല. പിന്നാലെയാണ് നിര്‍മ്മാതാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അതേസമയം, അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി- നയന്‍താര ചിത്രം ‘ഭാസ്‌കര്‍ ദ റാസ്‌ക്കലി’ന്റെ റീമേക്ക് ആണ് ഭാസ്‌കര്‍ ഒരു റാസ്‌കല്‍.

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം അമല പോള്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. മാസ്റ്റര്‍ രാഘവന്‍, ബേബി നൈനിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങളായി എത്തിയത്.

More in Actor

Trending

Recent

To Top