ആളുകളെ പരസ്യമായി അപമാനിക്കുന്നത് സമൂഹ മാധ്യമങ്ങളിലെ ഒരു പതിവ് പ്രവണതയാണ് . ആരെന്നോ എന്തെന്നോ നോക്കില്ല. ഇപ്പോൾ സൽമാൻ ഖാന്റെ ദത്ത് സഹോദരി അർപ്പിത ഖാനെ പരിഹസിച്ചിരിക്കുകയാണ് ഒരു വ്യക്തി ഇൻസ്റ്റാഗ്രാമിൽ . ഭർത്താവ് ആയുഷ് ശർമ്മക്കും മകനുമൊപ്പമുള്ള ചിത്രമാണ് അർപ്പിത പങ്കു വച്ചത് .
അതിനു താഴെയായി വന്ന കമന്റ്റ് ഇങ്ങനെ ; നന്നായിട്ടുണ്ട് പക്ഷെ നിങ്ങളെന്താണ് മൂടിപ്പുതച്ചു നിൽക്കുന്നത് ? നീങ്ങൾക്ക് സുന്ദരമായൊരു മുഖവും ദൈവം സഹായിച്ച് നല്ല ശരീരവും ഉണ്ട് . അതുകൊണ്ടു തന്നെ ദയവു ചെയ്തു എന്തെങ്കിലും നല്ലത് ധരിക്കു . നിങ്ങളെ ഇപ്പോൾ കണ്ടാൽ കുളി കഴിഞ്ഞു പുറത്തിറങ്ങി കയ്യിൽ കിട്ടിയത് ധരിച്ചിരിക്കുന്നു എന്നേ തോന്നു .
ഇതിനു മറുപടിയുമായി അർപ്പിത എത്തി . ഏഴുമാസം ഗർഭിണി ആയിരിക്കുമ്പോൾ കംഫർട്ടബ്ൾ ആയിരിക്കുന്നതെന്തെന്നു നോക്കാതെ ആളുകൾക്ക് ഇഷ്ടപ്പെടുന്നത് ഇനി വാങ്ങാം . എന്തായാലും ടേക്ക് കെയർ ..
ഈ മറുപടിക്ക് ഒട്ടേറെ പേരാണ് ആഭിനന്ദനവുമായി എത്തിയത് . അമ്മയാകാൻ പോകുന്നതിനു അഭിനന്ദനവും ആളുകൾ അർപ്പിതയെ അറിയിച്ചിട്ടുണ്ട് .
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...