Connect with us

അര്‍ജുന്‍ റെഡ്ഡി ഗെറ്റപ്പിൽ സംതൃപ്തരല്ല;വിജയ് ദേവരാകൊണ്ടയോട് ആരാധകർ!

Malayalam

അര്‍ജുന്‍ റെഡ്ഡി ഗെറ്റപ്പിൽ സംതൃപ്തരല്ല;വിജയ് ദേവരാകൊണ്ടയോട് ആരാധകർ!

അര്‍ജുന്‍ റെഡ്ഡി ഗെറ്റപ്പിൽ സംതൃപ്തരല്ല;വിജയ് ദേവരാകൊണ്ടയോട് ആരാധകർ!

വിജയ് ദേവരാകൊണ്ട ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് വേല്‍ഡ് ഫെയ്മസ് ലവര്‍.ചുരുങ്ങിയ സമയം കൊണ്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗെറ്റപ്പിനോട് യോജിക്കുന്നില്ലന്നാണ് ആരാധകരുടെ പക്ഷം.പുതിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു .എന്നാൽ ചിത്രത്തിലെ ദേവരാകൊണ്ട അർജുൻറെഡ്‌ഡിയോട് സാമ്യമുള്ള ഗെറ്റപ്പിലാണ് ഉണ്ടായിരുന്നത്.രണ്ടുചിത്രത്തിലേയും ഒരേപോലുള്ള ഗെറ്റപ്പിനോട് ആരാധകർ യോജിക്കുന്നില്ല.അര്‍ജുന്‍ റെഡ്ഡിയിലെ കഥപാത്രത്തെ അംഗീകരിക്കുന്നെന്നും എന്നാൽ അതേവേഷത്തിലെത്തുന്ന വേൾഡ് ഫയ്മസ് ലവറിലെ കഥാപാത്രത്തോട് യോഗിക്കുന്നില്ലെന്നുമാണ് ആരാധകരുടെ പക്ഷം.

അര്‍ജുന്‍ റെഡ്ഡി ഗെറ്റപ്പിന് സമാനമായി തലമുടി നീട്ടി വളര്‍ത്തി കയ്യില്‍ എരിയുന്ന സിഗരറ്റും വായില്‍ നിന്ന് ഉയരുന്ന പുകയുമായി നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ പുറത്തു വന്നിരിക്കുന്നത്.എന്നാൽ ഈ ഗെറ്റപ് അർജുൻ റെഡ്‌ഡിയെ ഓർമ്മിപ്പിക്കുന്നതാണെന്നും, ഒരുപാട് ഇഷ്ടപെടുന്ന കഥാപാത്രമായതുകൊണ്ട് തന്നെ ഒരുവട്ടം കൂടി അതേ ഗെറ്റപ്പിനെ ഉൾക്കൊള്ളാനാകില്ലെന്നുമാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് തന്നെ ഒരിക്കല്‍ കൂടി അതേ കഥാപാത്രത്തെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആരാധക ഹൃദയം കീഴടക്കിയത്. അതെ പിന്തുണ വിജയ്ക്ക് ഗീത ഗോവിന്ദത്തിനും അടുത്തിറങ്ങിയ ഡിയർ കമ്രേഡ് എന്ന ചിത്രത്തിനും ലഭിച്ചു .
വിജയ് ദേവരകൊണ്ടയോടൊപ്പം ശാലിനി പാണ്ഡെയാണ് അർജുൻ റെഡ്‌ഡിയിൽ അഭിനയിച്ചത്.ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പിന് വലിയ സപ്പോർട്ടും ലഭിച്ചിരുന്നു.മലയാളത്തിലുൾപ്പടെ മിക്ക ഭാഷകളിലും ചിത്രം ഹിറ്റായി. അര്‍ജുന്‍ റെഡ്ഡിക്ക് ശേഷവും തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ വിജയ് ദേവരകൊണ്ടയ്ക്ക് ലഭിച്ചിരുന്നു.നാല് ഭാഷകളിലായി പുറത്തിറങ്ങിയ ഡിയര്‍ കംമ്രേഡ് ആയിരുന്നു വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം.രാഷ്മിക മന്ദാന നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു.തെലുങ്ക് പതിപ്പിന് പുറമെ മലയാളത്തിലും നേരത്തെ ഡിയര്‍ കോമ്രേഡ് പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ വിജയ് ദേവരാകൊണ്ട തന്റെ ഒൻപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്.വേള്‍ഡ് ഫേമസ് ലവര്‍ എന്നാണ് നടന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.കെ ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

arjun reddy new film fist look poster

More in Malayalam

Trending

Recent

To Top