News
പുഷ്പ ടുവില്‍ ഫഹദ് ഫാസില്‍ ഇല്ല.., എത്തുന്നത് മറ്റൊരു താരം; പ്രതികരണവുമായി നിര്‍മാതാവ്
പുഷ്പ ടുവില്‍ ഫഹദ് ഫാസില്‍ ഇല്ല.., എത്തുന്നത് മറ്റൊരു താരം; പ്രതികരണവുമായി നിര്‍മാതാവ്
അല്ലു അര്ജുന് പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘പുഷ്പ’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ പുഷ്പരാജ് എന്ന നായകനായി അല്ലു അര്ജുന് എത്തിയപ്പോള്‍ മാസ് വില്ലന്‍ റോളില്‍ ഫഹദ് ഫാസില്‍ ആണ് വേഷമിട്ടത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഫഹദിന് പകരം ബോളിവുഡ് താരം അര്ജുന് കപൂര്‍ എത്തുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് പുഷ്പയുടെ നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി.
പുഷ്പ രണ്ടാം ഭാഗത്തില്‍ അര്ജുന് കപൂര്‍ ഇല്ലെന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. ഫഹദ് തന്നെയാണ് ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായെത്തുക എന്നും നവീന്‍ യേര്‍നേനി വ്യക്തമാക്കി. ഈ മാസം 20നും 30നും ഇടയില്‍ പുഷ്പ 2വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് അഭിമുഖത്തില്‍ വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണം പശ്ചിമ ബംഗാളിലെ ബങ്കുരയിലെ ഗ്രാമീണ മേഖലയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയിലെ സുപ്രധാന രംഗങ്ങള്‍ അടങ്ങുന്ന ഷെഡ്യൂളായിരിക്കുമിത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.
