അതെ… ഞങ്ങൾ പ്രണയത്തിലാണ്! കൈകള്‍ കോര്‍ത്ത് പിടിച്ച് അർജ്ജുനെ ചേര്‍ന്ന് നില്ക്കുന്ന ചിത്രം പങ്കുവച്ച് മലായ്ക അറോറ
By
അര്ജുന്-കപൂര്‍ മലായ്ക അറോറ പ്രണയം വീണ്ടും ബോളിവുഡിൽ ചർച്ചയാകുന്നു. ഇരുവരും തമ്മിൽ
പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും ഇടയ്ക്കിടെ അഭ്യൂഹങ്ങള്‍ ഉണ്ടാവാറുണ്ട്. ഇപ്പോളിതാ വിവാഹകാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ്. എന്നാൽ അര്ജ്ജുന് കപൂര്‍. അടുത്തൊന്നും വിവാഹമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇപ്പോഴൊന്നും വിവാഹമില്ല, വിവാഹിതനാകുകയാണെങ്കില്‍ അതിനെക്കുറിച്ച് പറയും, അതുമറച്ചുവയ്ക്കില്ല. ഇപ്പോള്‍ ഞാന്‍ ജോലിയിലാണ്. ലോകം എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും അര്ജ്ജുന് പറയുന്നു.
മാധ്യമങ്ങള്‍ പലപ്പോഴും എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ചിലര്‍ വളരെ ബഹുമാനത്തോടെ ചോദിക്കുമ്പോള്‍ മറ്റ് ചിലര്‍ പ്രകോപനമുണ്ടാക്കാനായി ചോദിക്കും. എന്നാല്‍ തന്റെ വ്യക്തി ജീവിതം സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ട്രോളുന്നതും അതിനെക്കുറിച്ച് കമന്റ് ചെയ്യുന്നതും ബഹുമാനത്തോടെയാണ് കാണുന്നത്. ഞാന്‍ അതിനെ അംഗീകരിക്കുകയോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കില്‍ എന്നെ ഇതൊക്കെ ബാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോളങ്ങനെയല്ലെന്നും അര്ജ്ജുന് കപൂര്‍ പറയുന്നു. മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന അര്ജ്ജുന് ആശംസകള്‍ നേര്‍ന്ന് മലൈക പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവുമാണ് ഇരുവരുടെയും പ്രണയ സ്ഥിരീകരണത്തിന് ആധാരം.
ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രത്തോടൊപ്പമാണ് മലൈക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കൈകള്‍ കോര്‍ത്ത് പിടിച്ച് ചേര്‍ന്ന് നില്ക്കുന്ന ഇരുവരുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വെള്ള വസ്ത്രം ധരിച്ചാണ് മലൈക ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ടീഷര്‍ട്ടും ജീന്‍സുമാണ് അര്‍ജ്ജുന്റെ വേഷം. പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സഹോദരിമാരായ സോനം കപൂര്‍, ജാന്‍വി കപൂര്‍ എന്നിവരും അര്ജ്ജുന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. കൂടാതെ, ദിയ മിര്‍സ, സുസന്നെ ഖാന് എന്നിവരും അര്ജ്ജുന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
Arjun Kapoor and Malaika Arora
