Connect with us

അർജുനെ ഒഴിവാക്കാൻ കാരണം; പ്രതികരണവുമായി ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിലെ അർജുൻ!!

serial

അർജുനെ ഒഴിവാക്കാൻ കാരണം; പ്രതികരണവുമായി ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിലെ അർജുൻ!!

അർജുനെ ഒഴിവാക്കാൻ കാരണം; പ്രതികരണവുമായി ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിലെ അർജുൻ!!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. പരമ്പര തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടാൻ ഈ സീരിയലിന് കഴിഞ്ഞിട്ടുണ്ട്.

ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിലെ ഓരോ കഥാപത്രങ്ങളും ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഈ പരമ്പരയിലെ അർജുൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് അനന്തകൃഷ്ണനാണ്.

സ്ഥിരമായി കാണുന്നതിൽ നിന്നും വ്യത്യസ്തത നിറഞ്ഞ കഥാപാത്രമായിരുന്നു ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിലെ അർജുൻ. എന്നാൽ നല്ല രീതിയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കഥയിൽ പെട്ടന്നാണ് ആ ദുരന്തം സംഭവിച്ചത്.

അർജുൻ എന്ന കഥാപാത്രം മരിച്ചതിന് ശേഷമുള്ള കഥയാണ് ഇപ്പോൾ പരമ്പരയിൽ കാണിക്കുന്നത്. അർജുനുമായി അണിയറപ്രവർത്തകർക്ക് പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ്, അർജുനെന്ന കഥാപാത്രത്തെ ഇത്രവേഗം ഒഴിവാക്കിയത് എന്ന തരത്തിലാണ് ആരാധകരുടെ കമ്മന്റ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനന്തകൃഷ്ണൻ.

കഴിഞ്ഞ എപ്പിസോഡിൽ അർജുൻ എന്ന കഥാപാത്രം മരിച്ചു. ഒരുപാട് പേര് എനിക്ക് മെസ്സേജ് അയക്കുന്നുണ്ട് അർജ്ജുൻ ശരിക്കും മരിച്ചോ, അതോ ഇത് പിങ്കിയുടെ സ്വപ്നമാണോ,അർജുൻ തിരിച്ച് വരുമോ എന്നൊക്കെ ചോദിക്കുന്നുണ്ട്.

എന്നാൽ ഇനി തിരിച്ച് വരില്ല. അർജുന്റെ കഥാപാത്രം അവിടെ അവസാനിക്കുകയാണ്. ഇനി ഉണ്ടാകില്ല. പിന്നെ ഒരുപാട് ആൾക്കാർ ചോദിക്കുന്നുണ്ട്, എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ട് അർജുനെ കൊന്നതാണോ. ശരിക്കും അർജുന് വേറെ സീരിയൽ കിട്ടിയോ, എന്നൊക്കെ മെസ്സേജ് വരുന്നുണ്ട്.

എന്നാൽ അങ്ങനെ ഒന്നുമല്ല. ഈ സ്ക്രിപ്റ്റ് ഇങ്ങനെയാണ്. ഞാൻ ആദ്യമേ ഈ പ്രൊജക്റ്റ് ഏറ്റെടുക്കാൻ നിന്നപ്പോഴും കഥ കേട്ടപ്പോഴും പറഞ്ഞതാണ്, ഈ ക്യാരക്റ്റർ ഇങ്ങനെയാണ്. നല്ല പോസിറ്റിവ് ആയിട്ടുള്ള ക്യാരക്റ്റർ ആണ്. ഒരു പാർട്ട് കഴിയുമ്പോൾ ക്യാരക്റ്റർ മരിക്കുമെന്ന് പറഞ്ഞിരുന്നു.

പിന്നെ എന്റെ ആദ്യത്തെ വർക്ക് ആണിത്. അതിൽ നിന്നും എനിക്ക് ഇങ്ങനെ ഒരു ക്യാരക്റ്റർ തന്ന ഏഷ്യാനെറ്റിനും അണിയറപ്രവർത്തകർക്കും ഒരുപാട് നന്ദി. എന്റെ ആദ്യ പ്രൊജക്റ്റ് തന്നെ ഏഷ്യാനെറ്റ് പോലൊരു വലിയ ചാനലിൽ ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട് എന്നും അർജുൻ വ്യക്തമാക്കി.

കൂടാതെ തന്റെ കൂടെ അഭിനയിച്ചവർക്കും അർജുൻ നന്ദി പറയുന്നുണ്ട്. കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‍നം ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു.

കൂടാതെ ഗൗതം എന്ന ഐപിഎസ് ഓഫീസറുമായി അളകനന്ദ അബദ്ധത്തിൽ കടന്നുപോകുമ്പോൾ കഥയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്നു. രണ്ട് നായികമാർ അണിനിരക്കുന്ന ഈ പരമ്പരയിൽ ഒരു അച്ഛന്റെയും മകളുടെയും സ്നേഹവും കരുതലും , സൗഹൃദത്തിന്റെ സൂക്ഷ്മതകളും , അമ്മയും മകനും തമ്മിലുള്ള അതുല്യമായ സ്നേഹബദ്ധത്തിന്റെയും കഥയാണ്.

കൂടാതെ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി അനിൽ , മൻസി ജോഷി, സുമി സന്തോഷ് , രശ്മി സോമൻ , ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More in serial

Trending

Recent

To Top