Connect with us

എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു; പുത്തൻ വാഹനം സ്വന്തമാക്കി അർജുൻ അശോകൻ

Actor

മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. ‘സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു’, എന്നാണ് അർജുൻ അശോകൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. നേരത്തെ ഫോക്സ്‌വാഗൻ വെർട്യൂസ് അർജുൻ വാങ്ങിയിരുന്നു.

അതേസമയം, തുറമുഖം ആണ് അർജുന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും വേഷമിട്ടു. തുറമുഖത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്.

രോമാഞ്ചം ആണ് അർജുന്റേതായി റിലീസ് ചെയ്ത് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രം. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു.

Continue Reading

More in Actor

Trending

Recent

To Top