Connect with us

എനിക്ക് ഒരു സമയത്ത് മനസികപ്രശ്നം ഉണ്ടായിരുന്നു.’സമയം ദൈവം അത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാറുണ്ട്; അർച്ചന കവി

Movies

എനിക്ക് ഒരു സമയത്ത് മനസികപ്രശ്നം ഉണ്ടായിരുന്നു.’സമയം ദൈവം അത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാറുണ്ട്; അർച്ചന കവി

എനിക്ക് ഒരു സമയത്ത് മനസികപ്രശ്നം ഉണ്ടായിരുന്നു.’സമയം ദൈവം അത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാറുണ്ട്; അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് അര്‍ച്ചന കവി. പിന്നീട് നിരവധി സിനിമകളിലൂടെ കൂടുതല്‍ പരിചിതയായി. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.
മലയാളിയാണെങ്കിലും അർച്ചന കവി വളർന്നത് ഡൽഹിയിലാണ്. മിഡിൽ ക്ലാസ് ഫാമിലിയിൽ പെട്ട കുട്ടിയായിരുന്ന തന്റെ സങ്കൽപ്പത്തിൽ പോലും അഭിനയമോ സിനിമയോ ഉണ്ടായിരുന്നില്ലെന്ന് മുമ്പൊരിക്കൽ അർച്ച കവി തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ സിനിമയിൽ അധികം അർച്ചന കവിയെ കാണാറില്ല. താരം ഇപ്പോൾ സീരിയൽ രം​ഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുട്യൂബർ കൂടിയായ അർച്ചന കവി തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വെട്ടിതുറന്ന് പറയുന്ന നടിയാണ്.അത്തരത്തിൽ അർച്ചന ഇപ്പോൾ നടത്തിയൊരു വെളിപ്പെടുത്തലാണ് വൈറലാകുന്നത്. ഒരു സമയത്ത് തനിക്ക് മനസികപ്രശ്നം ഉണ്ടായിരുന്നു‌വെന്നാണ് അർച്ചന പറയുന്നത്. തന്നെ ആ ഘട്ടത്തിൽ നിന്നെല്ലാം രക്ഷിച്ചത് ദൈവമാണെന്നനും അർച്ചന വെളിപ്പെടുത്തി.

https://youtu.be/vH_Im9f00zk

‘പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയം ദൈവം അത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാറുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആ സമയം അതിനെകുറിച്ച് ഓർക്കാറില്ല. അതുകഴിഞ്ഞിട്ടാണ് ഞാൻ അതിനെ എങ്ങനെ അതിജീവിച്ചുവെന്ന് ചിന്തിച്ചിരുന്നത്. എനിക്ക് ഒരു സമയത്ത് മനസികപ്രശ്നം ഉണ്ടായിരുന്നു.’

സംഭവം അതാണെന്ന് മനസിലാക്കാൻ സമയം എടുത്തു. നോർമൽ ഒരു ആരോഗ്യ പ്രശ്നം പോലെ അല്ലല്ലോ അത്. ഇത് ഒരു വലിയ വിഷയമാണെന്ന് മനസിലാക്കാൻ ഒരുപാട് സമയം എടുത്തു. അത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്.”എന്റെ അമ്മയും ചേട്ടനും മെഡിക്കൽ ഫീൽഡിലാണ്. അച്ഛൻ ജേർണലിസ്റ്റാണ്. അപ്പോൾ അത്യാവശ്യം വെൽ ക്വാളിഫൈഡ് ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്. എന്നിട്ടും ഈ പ്രതിസന്ധി ഇതാണെന്ന് അറിയാൻ സമയം എടുത്തു.’ആ സമയം അത്ര ഈസി ആയിരുന്നില്ല. എനിക്ക് പിന്തുണയ്ക്ക് എല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും അതിൽ നിന്നും മുക്തമാകാൻ സമയം എടുത്തു.’

https://youtu.be/8Wbr1lUZFQc

‘അപ്പോൾ ഈ ഘട്ടത്തെ കുറിച്ച് അധികം അറിവില്ലാത്ത ആളുകൾ എന്ത് ചെയ്യും എന്നോർത്തിട്ടാണ് സോഷ്യൽ മീഡിയയിൽ എനിക്കുണ്ടായ വിഷയം തുറന്ന് പറഞ്ഞത്. ഇതായിരുന്നു എന്റെ പ്രോസസെന്ന് ആളുകൾക്ക് അവബോധം നൽകണം എന്നചിന്ത ആയിരുന്നു അതിന് പിന്നിൽ’ അർച്ചന പറഞ്ഞു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലാണ് അർച്ചന ഇപ്പോൾ കേന്ദ്ര കഥാപാത്രം ചെയ്യുന്നത്. സീരിയലിന്റെ പ്രമോഷനെല്ലാം ​ഗ്രാന്റായി അർച്ചന കൂടി ഇടപെട്ട് നടത്തിയിരുന്നു.

അതേസമയം സിനിമയിൽ നിന്നും അർച്ചന സീരിയലിലേക്ക് ഇറങ്ങിയതിൽ പലരും നടിയ വിമർശിച്ചിരുന്നു. ഇവൾക്ക് ഭ്രാന്താണ് സിനിമയ്ക്ക് ഇവളെ വേണ്ടെന്ന് വരെ ആളുകൾ കമന്റ് ചെയ്തത് താൻ കണ്ടിരുന്നുവെന്നും അർച്ചന അഭിമുഖത്തിൽ വെളിപ്പെടുത്തി.


സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നും വളർന്ന് കോളജ് അധ്യാപികയായി മാറിയ ആമി എന്ന കഥാപാത്രത്തെയാണ് അർച്ചന റാണി രാജയിൽ അവതരിപ്പിക്കുന്നത്.

ദരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിതാ മേനോൻ, ശിവദാസ് കെ.കെ, ദിഷി ജംസ്, ബിന്ദു രാമകൃഷ്ണൻ, ലാൽ മുട്ടത്തറ തുടങ്ങിയവരാണ് മറ്റ് പ്ര​ധാന വേഷങ്ങൾ സീരിയലിൽ ചെയ്യുന്നത്.

More in Movies

Trending

Recent

To Top