മോഹൻലാൽ സാറിനൊപ്പമുള്ളത് ജീവിതത്തിലൊരിക്കൽ ലഭിക്കുന്നൊരു അവസരം
മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുന്നത് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ‘ഗോൾഡൻ ഓപ്പർച്യൂണിറ്റി’യെന്ന് ബോളിവുഡ് നടന്നും നിർമ്മാതാവുമായ അർബാസ് ഖാൻ. മോഹൻലാലിനെ നായകനാക്കി സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന പുതിയ ചിത്രം ‘ബിഗ് ബ്രദറി’ലൂടെയാണ് അർബാസ് മലയാളത്തിലേക്ക് എത്തുന്നത്.
“മോഹൻലാൽ സാറുമൊത്ത് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിദ്ദിഖ് സാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ജീവിതത്തിലൊരിക്കൽ ലഭിക്കുന്നൊരു അവസരമായി എനിക്കു തോന്നുന്നു, ഞാൻ വളരെ ആവേശത്തിലാണ്,” അർബ്ബാസ് ഖാൻ പറഞ്ഞു. എഴുപുന്നയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ ഈ മാസം അവസാനത്തോടെ അർബ്ബാസ് ഖാനും ജോയിൻ ചെയ്യും. ചിത്രത്തിൽ വില്ലനായാണ് അർബാസ് ഖാൻ അഭിനയിക്കുന്നത് എന്നാണ് സൂചന.
സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ പുതുമുഖ നായിക മിർണാ മേനോനും ചിത്രത്തിലുണ്ട്.സംവിധായകൻ സിദ്ദിഖ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജൂലൈ 14-നാണ് ‘ബിഗ് ബ്രദറി’ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്.ജിത്തു ദാമോദർ ക്യാമറ ചലിപ്പിക്കുന്ന ‘ബിഗ് ബ്രദറി’ന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗൗരി ശങ്കർ ആണ് ചിത്രത്തിന്റെ എഡിറ്റർ. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഏപ്രില്‍ 24ന് ചിത്രത്തിന്റെ പൂജ കൊച്ചിയിലെ പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു.
സംവിധായകന് സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മുമ്പ് വിയറ്റ്നാം കോളനി(1992), ലേഡീസ് ആന്‍ഡ് ജെന്റില്മാന്(2013) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ബിഗ് ബ്രദര്‍ ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
arbaz khan- mohan lal- tells-
