Social Media
ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം; വൈറലായി ആരതി പൊടിയുടെ വാക്കുകള്‍
ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം; വൈറലായി ആരതി പൊടിയുടെ വാക്കുകള്‍
ബിഗ് ബോസ് മലയാളം സീസണ് നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ ഭാവി വധുവെന്ന പേരിലാണ് നടിയും സംരംഭകയുമായ ആരതി പൊടിയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ബിഗ് ബോസ് ഷോയില്‍ നിന്നും ഇറങ്ങിയ റോബിനെ അഭിമുഖം ചെയ്യാന്‍ പോയിതായിരുന്നു ആരതി. അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.
ഇരുവരും ചേര്‍ന്നുള്ള അഭിമുഖം വൈറലായതോടെ ഇരുവരും നല്ല ജോഡികളാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നു. അപ്പോഴേയ്ക്കും ആരതിയും റോബിനും പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ വിവാഹിതരാകാമെന്ന് താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അതിഗംഭീരമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഈ വരുന്ന ജൂണില്‍ വിവാഹവും തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങിയിരുന്നു.
ഇത്തരം വാര്‍ത്തകളോട് ആരതിയോ റോബിനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതിനിടെ ആരതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരതി പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ നിന്നും മാറിയിരിക്കുന്നതിനെക്കുറിച്ചാണ് ആരതി പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. താരത്തിന്റെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
മഴ പെയ്യുമ്പോള്‍ പൂമ്പാറ്റ പറക്കാറില്ല. കാരണം മഴത്തുള്ളികള്‍ അതിന്റെ ചിറകുകളെ തകര്‍ക്കും. അതിനാല്‍ അവ കാത്തിരിക്കും. സ്വയം സംരക്ഷിക്കുന്നതാണ്. ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം എന്ന വാക്കുകളാണ് ആരതി പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഇതും പുറത്തു വരുന്ന ബ്രേക്കപ്പ് വാര്‍ത്തകളും ചേര്‍ത്തുവെക്കാന്‍ ആരംഭിച്ചിരിക്കുകയാണ് സോഷ്ല്‍ മീഡിയ.
റോബിനുമായുള്ള വിവാഹത്തില്‍ നിന്നും ആരതി പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോബിന് മറ്റ് പലരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞതോടെയാണ് ആരതി ബ്രേക്കപ്പ് തീരുമാനത്തിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ ആരതി റോബിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതും ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി ഈ വാര്‍ത്തകള്‍.
എന്നാല്‍ ഇതിനിടെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്യാന്‍ ആരംഭിച്ചതോടെ ബ്രേക്കപ്പ് വാര്‍ത്തകള്‍ തെല്ലൊന്ന് തണുക്കുകയായിരുന്നു. ആരതിയുടെ പോസ്റ്റുകളില്‍ റോബിന് കമന്റ് ചെയ്യുന്നുണ്ട്. ആരതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളോട് ആരതിയോ റോബിനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ ബ്രേക്കപ്പിനെ തുടര്‍ന്ന് ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ താരങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതായതോടെ ആരാധകരും ആശങ്കയിലാണ്.
ബിഗ് ബോസിലൂടെയാണ് റോബിന് താരമാകുന്നത്. ഷോയില്‍ നിന്നും സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താകപ്പെട്ട താരമാണ് റോബിന്. ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. ആ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നിരവധി വിവാദങ്ങളിലൂടെ ഒരുമിച്ച് കടന്നു പോയവരാണ് റോബിനും ആരതിയും. അതുകൊണ്ട് തന്നെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.
വിവാദങ്ങള്‍ക്കിടെ ഇരുവരും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യാനും കമന്റുകള്‍ പങ്കുവെക്കാനും തുടങ്ങിയതോടെ ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. അതേസമയം ഇരുവരില്‍ നിന്നു തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫാഷന്‍ ഡിസൈനിങ് പഠിച്ചിട്ടുള്ള ആരതി, പൊടീസ് എന്റെ ബൊട്ടീക്കിന്റെ ഉടമയാണിപ്പോള്‍.
സെലിബ്രിറ്റികള്‍ക്ക് അടക്കം ആരതിയുടെ പൊടീസ് വസ്ത്രം ഡിസൈന്‍ ചെയ്ത് കൊടുക്കാറുണ്ട്. ബിഗ് ബോസ് ഹൗസിലായിരുന്നപ്പോള്‍ റോബിന് ദില്‍ഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുവരും പുറത്ത് വരുമ്പോള്‍ വിവാഹിതരാകുമെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. പക്ഷെ അത് നടന്നില്ലെന്ന് മാത്രമല്ല പലവിധ പ്രശ്നങ്ങളാല്‍ ദില്‍ഷയും റോബിനും സൗഹൃദം പോലും അവസാനിപ്പിച്ചു.
