Connect with us

രോഗം മൂർച്ഛിച്ചു, സൈറ ബാനു ആശുപത്രിയിൽ, അടിയന്തിര ശസ്ത്രക്രിയ ഭാര്യയ്ക്കരികിൽ നിന്ന് മാറാതെ എആര്‍ റഹ്‌മാൻ, കണ്ണീരിൽ കുടുംബം

featured

രോഗം മൂർച്ഛിച്ചു, സൈറ ബാനു ആശുപത്രിയിൽ, അടിയന്തിര ശസ്ത്രക്രിയ ഭാര്യയ്ക്കരികിൽ നിന്ന് മാറാതെ എആര്‍ റഹ്‌മാൻ, കണ്ണീരിൽ കുടുംബം

രോഗം മൂർച്ഛിച്ചു, സൈറ ബാനു ആശുപത്രിയിൽ, അടിയന്തിര ശസ്ത്രക്രിയ ഭാര്യയ്ക്കരികിൽ നിന്ന് മാറാതെ എആര്‍ റഹ്‌മാൻ, കണ്ണീരിൽ കുടുംബം

സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.

സൈറ ബാനുവാണ് പ്രസ്താവനയിലൂടെ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരുന്നത്. വിവാഹബന്ധം മുപ്പതാം വർഷത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ ഇടയിലാണ് ഡിവോഴ്സ് ആകുന്നു എന്ന് സൈറ അറിയിച്ചത്.

എന്നാൽ ഇപ്പോഴിതാ സൈറ ബാനു ആശുപത്രിയിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. സൈറയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെന്നും ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ആവശ്യമുണ്ടെന്നും അറിയിച്ച് സൈറയുടെ അഭിഭാഷകയും സുഹൃത്തുമായ വന്ദന ഷായാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം കുറിപ്പ് പുറത്തുവന്നതോടെ റഹ്മാനും സൈറയും പിരിയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. കാരണം സൈറ ബാനുവിന്റെ അഭിഭാഷക, ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോള്‍ പുറത്തിറക്കിയ ഈ പത്ര കുറിപ്പില്‍ സൈറ ബാനു എന്നതിന് പകരം മിസിസ് സൈറ റഹ്‌മാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

മാത്രമല്ല ആശുപത്രിവാസത്തിനിടെ പിന്തുണയും സഹായവും നല്‍കിയതിന് എ ആര്‍ റഹ്‌മാനോട് സൈറ പ്രത്യേകം നന്ദിയും അറിയിച്ചെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എന്നാൽ എന്നാൽ സൈറയുടെ അസുഖം എന്താണെന്നത് സംബന്ധിച്ചോ അസുഖത്തിന്‍റെ മറ്റു വിശദാംശങ്ങളോ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടില്ല.

”കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സൈറ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവര്‍അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. ഇപ്പോള്‍ പെട്ടന്ന് രോഗമുക്തി നേടാനുള്ള ശ്രമത്തിലാണ് സൈറ റഹ്‌മാന്‍. ഈ ഒരവസ്ഥയില്‍ കൂടെ നിന്നവര്‍ക്കും, പ്രാര്‍ഥിച്ചവര്‍ക്കും എല്ലാം സൈറ നന്ദി അറിയിക്കുന്നു.”

Continue Reading
You may also like...

More in featured

Trending

Recent

To Top