കുശുമ്പി പാറു, നീ എന്തിനാ ആ കുടുംബം തകര്‍ക്കാന്‍ അങ്ങോട്ടു പോകുന്നത്’ എന്നു ചോദിച്ച് ചിലര്‍ പിച്ചും; സ്വാന്തനത്തിലെ ജയന്തിയെ കണ്ടാൽ അമ്മമാരുടെ പ്രതികരണം ഇങ്ങനെ
ഏഷ്യാനെറ്റ് പരമ്പര ‘സാന്ത്വന’ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിൽ നല്ലൊരു വില്ലത്തിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ . സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുന്ന തരത്തില്‍ അഭിനയിച്ച് കയ്യടി നേടാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അപ്‌സരയുടെ വിവാഹം . ചോറ്റാനിക്കരയില്‍ വച്ചായിരുന്നു സംവിധായകനും നടനുമായുള്ള ആല്‍ബിയുമായുള്ള അപ്‌സരയുടെ വിവാഹം
കുശുമ്പും വില്ലത്തരവും മാത്രം കൈയ്യിലുള്ള കിടിലനൊരു വില്ലത്തിയാണ് സാന്ത്വനത്തിലെ ജയന്തി. ജനപ്രിയ പരമ്പരയില്‍ നെഗറ്റീവ് വേഷത്തിലെത്തി നടി അപ്‌സര രത്‌നകാരനാണ് ജയന്തിയെ മനോഹരമാക്കുന്നത്. ഇതിനകം പ്രേക്ഷക പ്രശംസ നേടിയ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് നടിയിപ്പോഴും അറിയപ്പെടുന്നഅതേ സമയം തന്റെ കഥാപാത്രത്തെ കുറിച്ചും ആളുകളുടെ സ്‌നേഹത്തെ കുറിച്ചുമൊക്കെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് അപ്‌സരയിപ്പോള്‍. ജയന്തിയ്ക്ക് മുന്‍പ് നേരത്തെയും താന്‍ നെഗറ്റീവ് റോളുകള്‍ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രത്തിനപ്പുറം ആളുകളുടെ സ്‌നേഹം കിട്ടിയത് സാന്ത്വനം സീരിയലിലെ ജയന്തിയായ ശേഷമാണ്.’എന്നെ നേരിട്ട് കാണുമ്പോള്‍ ‘നല്ല അടി വച്ചുതരാന്‍ തോന്നുന്നു’ എന്നു പറഞ്ഞാണ് അമ്മമാര്‍ എന്റെ അടുത്ത് വരുന്നത്. ‘
കുശുമ്പി പാറു, നീ എന്തിനാ ആ കുടുംബം തകര്‍ക്കാന്‍ അങ്ങോട്ടു പോകുന്നത്’ എന്നു ചോദിച്ച് ചിലര്‍ പിച്ചും. സോഷ്യല്‍ മീഡിയയില്‍ പോലും എന്നെക്കുറിച്ചുള്ള വാര്‍ത്തകളുടെ ടൈറ്റില്‍ ‘സാന്ത്വനത്തിലെ ജയന്തി പങ്കുവച്ച വിശേഷം’ എന്നൊക്കെയാകും. അതെല്ലാം നടിയെന്ന നിലയില്‍ അംഗീകാരമാണെന്നാണ്’, അപസ്പര പറയുന്നത്.പിന്നെ എല്ലാവരുടെയും ഉള്ളില്‍ കുറച്ചൊക്കെ കുശുമ്പും കുന്നായ്മയും ഉണ്ടല്ലോ. ഇഷ്ടമല്ലാത്ത കാര്യം ആരു പറഞ്ഞാലും മുഖത്ത് നോക്കി പ്രതികരിക്കുന്ന ആളാണ് ജയന്തി. ആ ശീലം എനിക്കുമുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്. എന്തെങ്കിലും കേട്ടാല്‍ അത് മനസ്സില്‍ വച്ച് വിഷമിക്കുന്നവരുണ്ട്. ചിലര്‍ അവസരം കിട്ടുമ്പോള്‍ തിരിച്ചു പണി കൊടുക്കും
പക്ഷേ, ഇഷ്ടക്കേട് മനസ്സില്‍ വച്ചു പിണക്കവും ശത്രുതയുമൊന്നും ഞാന്‍ കാണിക്കില്ല. മറ്റൊരു നല്ല സ്വഭാവം കൂടിയുണ്ട്, കഠിനാധ്വാനം. കഷ്ടപ്പെട്ടു ജോലി ചെയ്തില്ലെങ്കില്‍ ജീവിതം മുന്നോട്ട് പോകില്ലെന്ന് നന്നായി അറിയാമെന്നാണ് അപ്‌സര പറയുന്നത്.
സാന്ത്വനത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങളും അപ്‌സര പങ്കുവെച്ചു. ‘എല്ലാവരും സെറ്റില്‍ ഒരുമിച്ചെത്തുന്ന ദിവസമാണ് ഏറ്റവും സന്തോഷിക്കാറുള്ളത്. ഷെഡ്യൂള്‍ ബ്രേക്കിലായാലും ഏത് വിശേഷം വന്നാലും ആശംസ നേരാന്‍ ആദ്യം വിളിക്കുന്നത് നിര്‍മാതാവ് കൂടിയായ ചിപ്പി ചേച്ചിയാണ്.
അഭിനയത്തിലേക്ക് അപ്‌സര എത്തിയതിനെ കുറിച്ചും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘പ്ലസ്ടു കഴിഞ്ഞ സമയത്ത് ഒരു മാഗസിനില്‍ കവര്‍ചിത്രം വന്നു. അതു കണ്ടിട്ടാണ് ‘അമ്മ’ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. അന്ന് സ്‌ക്രീന്‍ ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയത് ‘സാന്ത്വന’ത്തിന്റെ സംവിധായകനായ ആദിത്യന്‍ സാറാണ്. ആ പരിചയം പിന്നീട് സാന്ത്വനത്തിലേക്കും അഭിനയിക്കാനുള്ള അവസരമായി’,.
ഇതിനകം ഇരുപത്തിമൂന്നോളം സീരിയലുകളിലാണ് അപ്‌സര അഭിനയിച്ചിട്ടുള്ളത്. ഇതിന് പുറമേ കുറേ ടിവി പരിപാടികളും ചെയ്ത് വരികയാണ്. ഇതിനിടയിലാണ് സീരിയല്‍ സംവിധായകനായ ആല്‍ബി ഫ്രാന്‍സിസുമായിട്ടുള്ള നടിയുടെ വിവാഹം. 2021 ല്‍ വിവാഹിതരായ ആല്‍ബിയും അപ്‌സരയും കരിയറുമായി മുന്നോട്ട് പോവുകയാണ്.
വിവാഹശേഷവും അഭിനയത്തില്‍ തുടരാമെന്ന തീരുമാനമാണ് അപ്‌സര എടുത്തത്. അതിന് പൂര്‍ണ പിന്തുണ നല്‍കി ആല്‍ബിയും കൂടെ നിന്നു. നിലവില്‍ ഇരുവരും ഒരുമിച്ചും അല്ലാതെയുമായി നിരവധി ടെലിവിഷന്‍ ഷോ കളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. നേരത്തെ വിവാഹിതയായ നടി തൻ്റെ ആദ്യ വിവാഹത്തെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെഅഭിമുഖത്തിൽ പറഞ്ഞിരുന്നു.
