ഒരു അവസരം കിട്ടിയാൽ വിജയിയോട് ഞാൻ അത് ചോദിക്കും ; അപർണ ബാലമുരളി പറയുന്നു!
മലയാള സിനിമയിലെ പ്രിയ താരമാണ് അപർണ ബാലമുരളി .മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ പ്രേമികളുടെ ഇഷ്ടം നേടിയ നടിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രം മലയാളികൾ മറക്കാനിടയില്ല . മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു.
അഭിനയ മികവിനുള്ള അംഗീകാരമായി അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അപര്‍ണ ബാലമുരളി മികച്ച നടിയായി. സുധ കൊങ്കാര ചിത്രം ‘സുരറൈ പൊട്രി’ലെ ബൊമ്മി എന്ന കഥാപാത്രമാണ് നടിക്ക് ഈ നേട്ടം സ്വന്തമാക്കിക്കൊടുത്തത്.
ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം വിജയിയെക്കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. വിജയിയുടെ വലിയ ആരാധികയാണ് താനെന്നും അദ്ദേഹത്തിന്റെ ഡാന്‍സ് ഭയങ്കര ഇഷ്ടമാണെന്നും പോപ്പര്‍സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറയുന്നു.
ഒരു അവസരം ലഭിക്കുകയാണെങ്കില്‍ വിജയിയോട് തനിക്കൊപ്പം ഡാന്‍സ് കളിക്കുമോ എന്ന് ചോദിക്കുമെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. വിജയിയയുടെ ഡാന്‍സ് കണ്ട് ചെറുപ്പകാലത്ത് തനിക്ക് ഭ്രാന്തിളകിയിട്ടുണ്ടെന്നും ഭയങ്കര എനര്‍ജിയാണ് അദ്ദേഹത്തിനെന്നും അപര്‍ണ പറയുന്നു.
കെജിഎഫ് നിര്‍മ്മാതാക്കളുടെ ഫഹദ് ഫാസില്‍ ചിത്രം, ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാപ്പന്‍’ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ അപര്‍ണയുടേതായി അണിയറയില്‍ ഉണ്ട്. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ‘ഇനി ഉത്തരം’ തിയേറ്ററുകളില്‍ ആണ്. ജാനകി എന്ന കേന്ദ്ര കഥാപാത്രമാണ് ചിത്രത്തില്‍ അപര്‍ണയുടേത്.
