Connect with us

എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ്

Tamil

എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ്

എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ്

മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന്‍ ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ആണ് ഓം റാവുത്ത്.

നടന്‍ ധനുഷ് ആണ് എപിജെ അബ്ദുല്‍കലാമിന്റെ വേഷത്തിലെത്തുക. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സിനിമയുടെ അനൗൺസ്‌മെന്റ് കാൻസ് ഫെസ്റ്റിവലിൽ വച്ചു നടന്നു.

രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്.

ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുകയെന്നാണ് വിവരം. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാതാവായ അഭിഷേക് അഗര്‍വാള്‍, സുനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

More in Tamil

Trending

Recent

To Top