Connect with us

സല്‍മാന്‍ ഖാന് പുറമെ ബോളിവുഡിലെ രണ്ട് പ്രമുഖ നടന്മാരുടെ വീടുകളും നിരീക്ഷിച്ചിരുന്നു; വെളിപ്പെടുത്തി പ്രതികള്‍

Bollywood

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്കു നേരെ വെടിയുതിര്‍ത്ത സംഘം മുംബൈയിലെ മറ്റുരണ്ട് നടന്മാരുടെ വീടുകള്‍ കൂടി നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്. മുംബൈ പൊലീസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസില്‍ അടുത്തിടെ പിടിയിലായ മുഹമ്മദ് റഫീഖ് ചൗധരിയാണ് ഈ വിവരം ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.

സല്‍മാന്‍ ഖാന്റെ വസതിയും അതുമായി ബന്ധപ്പെട്ട പരിസരവും വീഡിയോയില്‍ പകര്‍ത്തി അധോലോക കുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയിക്ക് ഇവര്‍ അയച്ചുകൊടുത്തിരുന്നതായും മുംബൈ പൊലീസ് പറയുന്നു.

അതിനുപുറമേ നഗരത്തിലെ മറ്റുരണ്ട് നടന്മാരുടെ വീടുകളുടെ വീഡിയോയും അയച്ചുകൊടുത്തെന്നാണ് പിടിയിലായ പ്രതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഈ കേസില്‍ നേരത്തേ അറസ്റ്റിലായ അനൂജ് തപന്‍, മേയ് ഒന്നിന് പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

More in Bollywood

Trending

Recent

To Top