Malayalam
ചന്തുവിനെ തോൽപ്പിക്കാനുള്ള ചുരിക നിർമ്മിച്ച കൊല്ലൻ; നടൻ എപി ഉമ്മർ അന്തരിച്ചു
ചന്തുവിനെ തോൽപ്പിക്കാനുള്ള ചുരിക നിർമ്മിച്ച കൊല്ലൻ; നടൻ എപി ഉമ്മർ അന്തരിച്ചു
പ്രശസ്ത നാടക-സിനിമാ നടൻ എപി ഉമ്മർ അന്തരിച്ചു. 89 വയസായിരുന്നു. വെള്ളിപറമ്പ് ആറേരണ്ടിലെ ‘ശാരദാസ്’ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ഞായറാഴ്ച പകൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. 1940 ജനുവരി അഞ്ചിനായിരുന്നു ജനനം. ‘ഒരു വടക്കൻ വീരഗാഥ’യിൽ ചന്തുവിനെ തോൽപ്പിക്കാനുള്ള ചുരിക നിർമ്മിച്ച കൊല്ലൻ എന്ന കഥാപാത്രമായാണ് ഉമ്മർ ഏറെ ശ്രദ്ധ നേടിയത്.
ഗായകൻ, നാടകനടൻ, നാടക രചയിതാവ്, ഗാനരചയിതാവ്, സിനിമാ നടൻ എന്നീ നിലകളിൽ കലാരംഗത്ത് നിറഞ്ഞ് നിന്ന കലാകാരനായിരുന്നു. ഉമ്മർ പാട്ടുകാരനായി ആണ് തുടക്കം കുറിക്കുന്നത്. ഇരുപതാംവയസ്സില്‍ പാട്ടുവേദികളില്‍ ഉമ്മര്‍ നിറഞ്ഞു. അന്ന് എം.എസ്. ബാബുരാജിനൊപ്പവും കോഴിക്കോട് അബ്ദുള്‍ഖാദറിനൊപ്പവുമെല്ലാം പാടി. പിന്നീട് നാടകത്തിലെത്തി. ആഹ്വാന്‍ സെബാസ്റ്റ്യനായിരുന്നു ഉമ്മറിന്റെ ഗുരു.
മ്യൂസിക്കൽ തിയ്യറ്റേഴ്സിൻ്റെ സൂര്യനുദിക്കാത്ത രാജ്യം, ബന്ധങ്ങൾ, പുതിയ വീട് തുടങ്ങിയ നാടകങ്ങൾക്ക് രചിച്ച ഗാനങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയമാക്കി. വാസു പ്രദീപിൻ്റെ കണ്ണാടിക്കഷ്ണങ്ങൾ എന്ന നാടകത്തിലെ അഭിനയം കാണാനിടയായ സംവിധായകൻ ഹരിഹരൻ സിനിമയിലെത്തിച്ചു. ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
