Malayalam Breaking News
അവര്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി… എപ്പോഴും ഗണേഷ് കുമാറിനെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്…. അതിന് കാരണവമുണ്ട്…..

താന്‍ എപ്പോഴും ഗണേഷ് കുമാറിനെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അനുശ്രീ. ആരോപണങ്ങളും വിവാദങ്ങളുമെല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ അതെക്കുറിച്ച് അധികം ചിന്തിക്കാറില്ലെന്നും അനുശ്രീ പറയുന്നു. എന്ത് ആരോപണം വന്നാലും അതിന്റെ വഴിക്ക് വിടുമെന്നും താരം പറയുന്നു.
വ്യക്തമായ ഒരു രാഷ്ട്രീയ ചിന്തയുമായി നടക്കുന്ന ഒരാളല്ല താനെന്നും തനിക്ക് ഒട്ടും അറിയാത്ത മേഖലയാണതെന്നും അനുശ്രീ പറയുന്നു. ഞാന്‍ എപ്പോഴും സപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാഷ്ട്രീയ നേതാവ് ഗണേഷ് കുമാറാണ്. കാരണം എനിക്കോര്‍മ്മ വെച്ച കാലം മുതല്‍ നാടിനുവേണ്ടി നല്ലതു ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ വോട്ട് ചെയ്യുമെന്നും അനുശ്രീ വ്യക്തമാക്കി.
സംഘിയെന്ന് പേര് വന്ന് മാറിയതിന് ശേഷം സഖാവ് എന്ന കവിത (രണ്ടു വര്‍ഷം മുന്‍പാണ് ഇറങ്ങിയതെങ്കിലും എന്റെ അടുത്ത് എത്തുന്നത് ഇപ്പോഴാണ്) ഞാനത് പാടി ഫെയ്സ്ബുക്കിലിട്ടു. കുറെയാളുകള്‍ ഷെയര്‍ ചെയ്തു. അപ്പോഴേക്കും ഞാന്‍ കമ്മ്യൂണിസ്റ്റായി. പലരും അതെപ്പറ്റി ചോദിച്ചപ്പോള്‍ ഒരുപാട്ട്, അത് കേട്ടു, എനിക്കിഷ്ടപ്പെട്ടു, പാടി….. എന്നാണ് അനുശ്രീ പറഞ്ഞത്…
Anusree about communism and Ganesh Kumar