Connect with us

“മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറിയാൽ അവർ ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു നൽകും ; ഒരു പക്ഷെ മനുഷ്യനേക്കാൾ അധികമായി; അനുശ്രീ

Movies

“മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറിയാൽ അവർ ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു നൽകും ; ഒരു പക്ഷെ മനുഷ്യനേക്കാൾ അധികമായി; അനുശ്രീ

“മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറിയാൽ അവർ ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു നൽകും ; ഒരു പക്ഷെ മനുഷ്യനേക്കാൾ അധികമായി; അനുശ്രീ

നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേ നേടിയ നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലെയ്‌സ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും മനസിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ഇതിനോടകം അവർ ചെയ്തു കഴിഞ്ഞു. നാടൻ വേഷങ്ങളിൽ തിളങ്ങുന്ന നടി കൂടിയാണ് അനുശ്രീ.


സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് തന്റെ മാനസികാവസ്ഥ വിവരിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. പുഞ്ചിരിച്ച് നിൽക്കുന്ന വീഡിയോയ്‌ക്കൊപ്പം ഏറെ വൈകാരികമായി കുറിപ്പാണ് താരം ഷെയർ ചെയ്തത്. ഇപ്പോഴിതാ കുറച്ചധികം യാത്ര ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. രാമേശ്വരം യാത്രയിലാണിപ്പോൾ അനുശ്രീ എന്നാണ് പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നത്.

“മൃഗങ്ങളോട് സ്നേഹത്തോടെയും കരുതലോടെയും പെരുമാറുക. അവർ അതിനു ഇരട്ടിയായി നിങ്ങൾക്ക് തിരിച്ചു നൽകുന്നത്, ഒരു പക്ഷെ മനുഷ്യനേക്കാൾ അധികമായി,” എന്നാണ് അനുശ്രീ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. പശുവിനും നായയ്ക്കും ബിസ്ക്കറ്റ് നൽകുന്ന ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. വളരെ സന്തോഷത്തോടെ നിൽക്കുന്ന അനുശ്രീയെ ചിത്രങ്ങളിൽ കാണാം.

എന്നും ഇത്‌ പോലെ സന്തോഷായിട്ട് ഇരിക്കണേ…., സത്യമാണ് മനുഷ്യരേക്കാൾ സ്നേഹം അവർക്കാണ് എന്നാണ് ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റ്.

“ഒരുപാട് തളർച്ചകളിലൂടെ കടന്നു പോയ ആഴ്ച്ചയാണിത്. ഭയം തോന്നിയ ആഴ്ച്ച…കണ്ണീരണിഞ്ഞ ഒരാഴ്ച്ച…സംശയങ്ങൾ ഒരുപാട് തോന്നിയ നാളുകൾ. സങ്കടവും ഒറ്റപ്പെടലും തോന്നിയ നാളുകൾ. ഉത്കണ്ഠയ്‌ക്കൊപ്പം പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങൾ. ഇതെല്ലാം മാറാനായി ഞാൻ കാത്തിരുന്നു ഒടുവിൽ ഇതൊരിക്കലും മാറാൻ പോകുന്നില്ലെന്ന് മനസ്സിലായി. അതുകൊണ്ട് ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു, എനിക്കായ് ഒരു ലോകം തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞു. സ്നേഹം നൽകുന്ന കുടുംബം, പിന്തുണ നൽകിയ സുഹൃത്തുക്കൾ അതിനൊപ്പം ഒരു നല്ല ജീവിതവും. ഇന്ന് മുതൽ കടന്നു വന്ന ദുഖം നിറഞ്ഞ നിമിഷങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല,” എന്നാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പങ്കുവച്ച കുറിപ്പിൽ അനുശ്രീ പറഞ്ഞത്.

More in Movies

Trending

Recent

To Top