ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് അനുഷ്ക ഷെട്ടി ആശുപത്രിയിൽ
By
ചിരഞ്ജീവി നായകനാകുന്ന ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ അനുഷ്ക ഷെട്ടിക്ക് പരുക്കേറ്റു. വൈദ്യസഹായം തേടിയ അനുഷ്ക ഷെട്ടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് അനുഷ്ക ഷെട്ടി എത്തുന്നത്. കാലിനാണ് പരിക്ക്. രണ്ട് മൂന്ന് ആഴ്ച തീര്‍ച്ചയായും ബെഡ് റെസ്റ്റ് വേണം എന്ന് അനുഷ്കയോട് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്, വിയ് സേതുപതി, തമന്ന, സുദീപ് തുടങ്ങിയ വലിയ വലിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സയലന്റ്സ് എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു അനുഷ്ക ഷെട്ടി. അതിനിടയിലാണ് സേ റാ നിരസിംഹ റെഡ്ഡിയിലെ അതിഥി വേഷം പൂര്‍ത്തിയാക്കാന്‍ എത്തിയത്. കാല് സുഖപ്പെട്ടാല്‍ ഉടന്‍ സയലന്റ്സിനൊപ്പം ചേരും. യു എസ്സിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
anushka shetty
