Malayalam
കല്യാണി പ്രിയദര്‍ശന്റെ ചലഞ്ച് ഏറ്റെടുത്ത് അനുപമ പരമേശ്വരന്
കല്യാണി പ്രിയദര്‍ശന്റെ ചലഞ്ച് ഏറ്റെടുത്ത് അനുപമ പരമേശ്വരന്
Published on
നടി കല്യാണി പ്രിയദര്‍ശന്റെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് അനുപമ പരമേശ്വരന്. ഒരു തൈ നട്ടാണ് അനുപമ പരമേശ്വരന് ഗ്രീന്‍ ചലഞ്ചിന്റെ ഭാഗമായത്. തൈ നടന്നതിന്റെ ഫോട്ടോയും അനുപമ പരമേശ്വരന് ഷെയര്‍ ചെയ്തിട്ടുണ്ട്.
എന്റെ പുതിയ സുഹൃത്ത് കല്യാണിയെ പരിചയപ്പെടുവെന്ന് ആണ് അനുപമ പരമേശ്വരൻ എഴുതിയിരിക്കുന്നത്. കല്യാണി ബ്രസീലിയൻ മള്‍ബെറി ആണ്. ഞങ്ങളുടെ പ്രദേശത്ത് കുറച്ച് ദിവസം മുമ്പ് 25 തൈകള്‍ നട്ടിരുന്നു. രണ്ട് എണ്ണം കരിഞ്ഞുപോയി. അത് സങ്കടകരമായി. ഇപ്പോള്‍ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. പക്ഷേ കുറച്ച് നിയന്ത്രണങ്ങള്‍ ആണ്( അതെ ഞങ്ങള്‍ കണ്ടെയ്ൻമെന്റ് സോണ്‍ ആണ്) ഇപ്പോള്‍ ഞങ്ങള്‍ക്ക് വീട്ടില്‍ കുറച്ച് സ്ഥലമേയുള്ളൂ. ഒരു തൈ മാത്രമേ നടാൻ കഴിഞ്ഞുള്ളൂവെന്നും അനുപമ പരമേശ്വരൻ പറയുന്നു
Continue Reading
You may also like...
Related Topics:Anupama Parameshwaran, Kalyani Priyadarshan
