ശാലീനത നിറഞ്ഞു നില്ക്കുന്ന നായിക മുഖങ്ങള്‍ മലയാള സിനിമയില്‍ വിരളമാണെങ്കിലും നിമിഷ സജയനും, അനു സിത്താരയുമൊക്കെ ആ നിരയില്‍ ചേര്‍ത്ത് നിര്‍ത്താവുന്ന നായിക മുഖങ്ങളാണ്.
സിനിമയില്‍ ഏറെ റൊമാന്റിക് ആയ അനു സിത്താര ജീവിതത്തിലും തന്റെ ഭര്‍ത്താവിനൊപ്പം റൊമാന്‍സ് കൊണ്ട് നടക്കുന്ന വ്യക്തിയാണ്.
ഭര്‍ത്താവായ വിഷ്ണുവിനെ പ്രണയിച്ച നിമിഷങ്ങളെക്കുറിച്ച് ആദ്യമായി ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അനു സിത്താര.
‘പ്ലസ്ടുവിന് പഠിക്കുമ്ബോഴാണ് വിഷ്ണുവേട്ടന് ഇഷ്ടമാണെന്ന് പറയുന്നത്. സ്കൂള്‍ വിട്ടു പോകുന്ന വഴിവക്കിലെ ചായക്കടയില്‍ വിഷ്ണുവേട്ടന് വരും. ചായ കുടിച്ച് നില്ക്കും. ഒരിക്കല്‍ മമ്മിയുടെ ഫോണിലൂടെ വിളിച്ച് ഞാന്‍ ദേഷ്യപ്പെട്ടു.
അവിടെ വന്നു നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ചീത്തപ്പേരാകുമെന്നും പറഞ്ഞു. അതോടെ വരാതായി. അപ്പോള്‍ എനിക്ക് മിസ് ചെയ്യുന്നതായി തോന്നി. ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് തിരിച്ചു ഇഷ്ടമാണെന്ന് പറയുന്നത്.
ഫോണ്‍ ഉപയോഗം കുറവായതിനാല്‍ പരസ്പരം കത്തെഴുതുമായിരുന്നു. ഞാന്‍ എഴുതിയ കത്തുകളെല്ലാം ഇന്നും വിഷ്ണുവേട്ടന്റെ കയ്യിലുണ്ട്. വീട്ടില്‍ പിടിക്കപ്പെടുമെന്ന അവസരം വന്നപ്പോള്‍ വിഷ്ണുവേട്ടന് അയച്ച കത്തുകളെല്ലാം ഞാന്‍ കീറിക്കളഞ്ഞു’. അനു സിത്താര പറയുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...