‘ടോവിനോ മാച്ചനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി’ ; ആരാധകന്റെ ഉപദേശത്തിന് ‘ഇത്രയും ഗ്യാപ് മതിയോ’ എന്ന് അനു സിത്താര
മായനദി , അഭിയുടെ കഥ ; അനുവിന്റെയും , തീവണ്ടി എന്നീ മൂന്നു ചിത്രങ്ങളിലെ ചുംബന രംഗങ്ങളിലൂടെ മലയാള സിനിമയിലെ ഇമ്രാൻ ഹാഷ്മി എന്ന പേരാണ് ടോവിനോ നേടിയത്. എല്ലാ ചിത്രത്തിലും ഒരു ലിപ്ലോക്ക് എങ്കിലും ഉണ്ടെന്ന രീതിയിലാണ് ട്രോളന്മാരും ടോവിനോ ചിത്രങ്ങളെ വിലയിരുത്തുന്നത്. ടോവിനോയുടെ അടുത്ത ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിൽ അനു സിത്താരയാണ് നായിക .
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. അനു സിത്താരക്ക് ഉപദേശം നല്കുന്ന ആരാധകന്റെ കമന്റും അതിന് നടി നല്കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം അനു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ”ചേച്ചി, ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”.ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...