Malayalam
ആസ്വദിച്ച് പച്ച മാങ്ങ കഴിച്ച് അനുസിത്താര; പച്ച മാങ്ങ കഴിക്കാനുണ്ടായ ആഗ്രഹത്തെ കുറിച്ച് നടി; വൈറലായി വീഡിയോ
ആസ്വദിച്ച് പച്ച മാങ്ങ കഴിച്ച് അനുസിത്താര; പച്ച മാങ്ങ കഴിക്കാനുണ്ടായ ആഗ്രഹത്തെ കുറിച്ച് നടി; വൈറലായി വീഡിയോ
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഏറെയും നാടൻ പെൺകുട്ടിയുടേതായതോടെ അനുവിന് ആരാധകരും ഏറെയാണ്. അനു സിതാരയെ മലയാള സിനിമയിൽ വേറിട്ടു നിർത്തുന്ന ഒരുപിടി ഘടകങ്ങളുണ്ട്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല അനു സിത്താര. 2024 ൽ ചെയ്തത് ഒരേ ഒരു തമിഴ് ചിത്രം മാത്രമാണ്. എന്നാൽ യൂട്യൂബിലൂടെ ഇപ്പോൾ അനു സിത്താര തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. വീട്ടിലുള്ള ഒരു സാധാരണ ദിവസം, പച്ച മാങ്ങ കഴിക്കാനുണ്ടായ ആഗ്രഹത്തെ കുറിച്ചാണ് പുതിയ വീഡിയോ. വീടിന്റെ തൊടിയിലെ മാവിൽ നിന്ന് മാങ്ങ തള്ളി താഴെയിട്ട് കാന്താരി മുളകും, കല്ലുപ്പും, മുളക് പൊടിയും വെളിച്ചണ്ണയും ഒഴിച്ച്, ചതച്ച് ആസ്വദിച്ച് പച്ച മാങ്ങ കഴിക്കുന്ന വീഡിയോ അനു പങ്കുവച്ചു.
പിന്നാലെ നിരവധി പേർ കമന്റുകളുമായും എത്തി. ‘വിശേഷം എന്തെങ്കിലും ആയോ’ എന്നാണ് എന്ന് വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. അതിന് താഴെ പൊട്ടിച്ചിരിക്കുന്ന സ്മൈലിയുമായി അനു സിത്താരയും എത്തി. ആണെന്നോ അല്ലെന്നോ നടി പറയുന്നില്ല. അതേ സമയം നൊസ്റ്റാൾജിയ ഉണർത്തുന്ന വീഡിയോ ആണെന്ന് പറഞ്ഞ് പലരും കമന്റിൽ എത്തുന്നുണ്ട്. വീടിന്റെ സൗന്ദര്യത്തെ പ്രശംസിക്കുന്നവർ ഹോം ടൂർ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കമന്റ് ഇട്ടവർക്ക് പലർക്കും അനു മറുപടിയും നൽകിയിട്ടുണ്ട്.
നാടൻ ലുക്കും ആരെയും ആകർഷിക്കുന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് എത്തിയ അനു, കാവ്യ മാധവന്റെ പിൻമുറക്കാരിയായി വരും എന്നായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്. അനു സിത്താരയെ കാണാൻ കാവ്യയെ പോലെ തന്നെയുണ്ട്, കാവ്യയുടെ അതേ സൗന്ദര്യം എന്നൊക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ അങ്ങനെ പറയുന്നത് താൻ അർഹിക്കുന്നില്ല എന്നാണ് അനു സിത്താര പറയുന്നത്.
പലരും പറയും ഞാൻ കാവ്യ ചേച്ചിയെ പോലെ ആണെന്ന്. എന്നാൽ എനിക്ക് അത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും. കാവ്യ ചേച്ചി എന്നേക്കാൾ ഒരുപാട് സുന്ദരിയാണ്. ഏത് കോണിൽ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടി. മാത്രമല്ല, ചെയ്തിരിക്കുന്ന വേഷങ്ങൾ ആയാലും ആർക്കും പകരം വയ്ക്കാൻ ഇല്ലാത്തതാണ്,’
‘കാവ്യ ചേച്ചിയുടെ ഏഴയലത്ത് വരില്ല ഞാൻ. എനിക്ക് അത്രയും സൗന്ദര്യമില്ല എന്ന് നന്നായിട്ട് അറിയാം. പിന്നെ കാവ്യ ചേച്ചി ചെയ്തത് പോലുള്ള വേഷങ്ങൾ, നാട്ടിൻപുറത്തുകാരി ഇമേജുള്ള റോളുകൾ എനിക്ക് കിട്ടുന്നുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം ആളുകൾ എന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത്’.
‘എന്നോട് ഉള്ള ഇഷ്ടം കൊണ്ടോ, കാവ്യ ചേച്ചിയോടുള്ള ഇഷ്ട കൂടുതൽ ഉള്ളത് കൊണ്ടോ ആളുകൾക്ക് തോന്നുന്നതാണ് അത്. പിന്നെ ചേച്ചി കാസർകോടുകാരിയും ഞാൻ വായനാടുകാരിയും ആണല്ലോ, ഞങ്ങൾ മലബാറുകാരായത് കൊണ്ടുള്ള സാമ്യവും ഉണ്ടാവാം. അല്ലാതെ കാവ്യ ചേച്ചിയുടെ സൗന്ദര്യം എനിക്കില്ല’, എന്നും അനു സിത്താര പറഞ്ഞിരുന്നു.
വിവാഹിതയായ ശേഷമാണ് അനു അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തുകയായിരുന്നു. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രത്തിൽ ഷാഹിന എന്ന കഥാപാത്രമായാണ് അനു അഭിനയിച്ചത്. ഹാപ്പി വെഡിങ്ങിന് ശേഷം കൂടുതൽ അവസരങ്ങൾ അനുവിനെ തേടി എത്തുകയായിരുന്നു. ഏകദേശം 25 ലധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അതിൽ രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
