കരിയറിൽ ഇടവേള സംഭവിച്ചതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാരണം ഇതാണ് ആണ് സിതാര പറയുന്നു
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് അനുസിത്താര.സിനിമാ ജീവിതത്തിൽ ഇതുവരെ ഇടവേള വന്നതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി അനു സിത്താര. സിനിമകളിലൊക്കെ താൻ അഭിനയിക്കുന്നുണ്ടെന്നും എന്നാൽ റിലീസ് ചെയ്യാൻ വൈകുന്നതാണെന്നും നടി പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.’കരിയറിൽ ഇടവേള സംഭവിച്ചതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാരണം റിലീസ് ചെയ്യാൻ താമസിച്ചെങ്കിലും സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. മറ്റാരെങ്കിലും ചോദിക്കുമ്പോഴാണ് ഞാൻ അഭിനയിച്ച സിനിമകൾ റിലീസ് ചെയ്തിട്ട് കുറച്ച് കാലമായല്ലോ എന്ന് ചിന്തിക്കുന്നത്. ഇതുവരെ നല്ല സിനിമകളുടെ ഭാഗമായി സഞ്ചരിക്കാൻ സാധിച്ചു.
സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ തിരക്കഥ എനിക്ക് ഇഷ്ടപ്പെടുക എന്നതാണ് പ്രധാന കാര്യം. ആ കഥാപാത്രം ഞാൻ ചെയ്താൽ നന്നാകുമോ എനിക്ക് ചേരുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. എനിക്ക് ആത്മവിശ്വാസം തോന്നുമ്പോഴാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. ഞാൻ ചെയ്താൽ നന്നാകുമോ എന്ന് ചെറിയ സംശയം തോന്നിയാൽ പോലും ഞാൻ അത് ചെയ്യില്ല എന്ന് പറയും. ഞാൻ ചെയ്തിട്ടുള്ളതിൽ മനസ്സിനോട് ഏറ്റവും ചേർത്ത് നിർത്തുന്നത് ‘രാമന്റെ ഏദൻ തോട്ടത്തി’ലെ മാലിനി എന്ന കഥാപാത്രത്തെയാണ്’. അനു സിത്താര പറഞ്ഞു.
അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ ആണ് അനു അഭിനയിച്ച് പുറത്തിറങ്ങിയ പുതിയ ചിത്രം. മീസ്-എന്‍-സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, അനു സിത്താര, കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.
