Malayalam
കൂട്ടിനൊരാള് ഉണ്ട്, എന്നാല്‍ വിവാഹം എന്നതിലേയ്ക്ക് ചിന്ത എത്തിയിട്ടില്ല; അനു ജോസഫ്
കൂട്ടിനൊരാള് ഉണ്ട്, എന്നാല്‍ വിവാഹം എന്നതിലേയ്ക്ക് ചിന്ത എത്തിയിട്ടില്ല; അനു ജോസഫ്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അനു ജോസഫ്. നടിയായും അവതാരകയായുമെല്ലാം ഇരുപത് വര്‍ഷത്തിലേറെയായി തിളങ്ങി നില്‍ക്കുകയാണ് താരം. സിനിമയിലൂടെയാണ് അനു ജോസഫ് കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്നാണ് താരം ടെലിവിഷനിലേയ്ക്ക് എത്തിയത്. അടുത്തിടെയായി വ്ളോഗിങ്ങിലേക്കും തിരിഞ്ഞ അനു ആ മേഖലയിലും തിളങ്ങി നില്‍ക്കുകയാണ്. തന്റെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യാത്രാനുഭവങ്ങളും അഭിമുഖങ്ങമൊക്കെ അനു ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് ആരാധകര്‍ അനുവിനെ കൂടുതല്‍ അറിഞ്ഞു തുടങ്ങുന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണ് 5ല്‍ എത്തിയതോടെ അനുവിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞു. തന്റെ കുടുംബവിശേഷങ്ങളും മറ്റുമെല്ലാം താരം ഷോയില്‍ പങ്കുവെയ്ക്കുകയുണ്ടായി. അതിനു മുന്‍പ് അനുവിന്റെ കോടികള്‍ വില വരുന്ന വീടിന്റെ വിശേഷങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു.
പ്രായം നാല്പത്തിനടുത്ത് എത്തിയെങ്കിലും അവിവാഹിതയായി തുടരുകയാണ് അനു ജോസഫ്. നടിയുടെ വിവാഹം സംബന്ധിച്ച ചോദ്യങ്ങളൊക്കെ ആരാധകരില്‍ നിന്നും ഉയരാറുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചും കോടികള്‍ ചിലവാക്കി പണിത വീടിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് അനു ജോസഫ്. ഷൂട്ടിങ് ആവശ്യം കൂടി കണക്കിലെടുത്താണ് വീട് വെച്ചതെന്ന് അനു വ്യക്തമാക്കി. ഞാനും സുഹൃത്ത് റോക്കിയും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തത്.
ഗ്ലാസ് വീടാണ്. ഒരേ ഒരു ബെഡ് റൂം മാത്രമാണ് വീടിനുള്ളത്, പണികള്‍ ഇനിയും ബാക്കിയുണ്ട്. വീടിനെ ചുറ്റിപറ്റി പല കഥകള്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായി ജിഎസ്ടിയും റെയ്ഡുമൊക്കെ നടന്നുവെന്നും അനു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ നിയമാനുസൃതം അല്ലാത്ത ഒന്നും താന്‍ ചെയ്തിരുന്നില്ലെന്ന് അനു വ്യക്തമാക്കി. പുറത്ത് നിന്നും കാണുമ്പോള്‍ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.’
‘അയ്യായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റില്‍ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഓഫീസ് പര്‍പ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പര്‍പ്പസിനുമൊക്കെ വീട്ടില്‍ സ്ഥലമുണ്ടാകുമെന്നും’ വീഡിയോയില്‍ താരം പറഞ്ഞിരുന്നു. പുതിയ സ്ഥലം വാങ്ങിയാണ് താരം വീട് പണിയുന്നത്. പണി എല്ലാം തീര്‍ത്തിട്ട് പൂര്‍ണ്ണമായും കാണിക്കുമെന്നും രാവിലെ എണീക്കുമ്പോള്‍ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്രിക്കുന്നതെന്നും നേരത്തെ പങ്കുവെച്ച വീഡിയോയില്‍ അനു പറഞ്ഞിരുന്നു.
ഉടനെ സീരിയലുകള്‍ ഒന്നും കമ്മിറ്റ് ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഇഷ്ടപ്പെട്ട ഒരു കഥാപാത്രം തന്നെ തേടി വന്നിട്ടില്ലെന്നും അനു പറയുന്നു. ചെയ്തു പഴകിയ കഥാപാത്രങ്ങള്‍ ഇനിയും ചെയ്യാന്‍ താല്പര്യമില്ല, പരസ്യങ്ങളില്‍ അഭിനയിക്കാറുണ്ട്, ബാക്കി മുഴുവന്‍ സമയവും താന്‍ നടത്തുന്ന ടാറ്റൂ സ്റ്റുഡിയോയിലാണെന്നും അനു പറഞ്ഞു. പൂജ്യത്തില്‍ നിന്നും തുടങ്ങിയ ജീവിതമാണ് തന്റേതെന്നും അനു പറഞ്ഞു. ഒരാഗ്രഹം നടത്തണമെന്ന് ആഗ്രഹിച്ചാല്‍ അത് നടത്തിയാണ് ശീലം. മറ്റൊരാളുടെയും കാഴ്ചപ്പാടിനും, ചിന്തയ്ക്കും അനുസരിച്ചല്ല തന്റെ ജീവിതമെന്നും താരം വ്യക്തമാക്കി.
അഭിമുഖത്തിനിടയില്‍ സുഖമില്ലാതെ ഇരിക്കുന്ന സഹോദരിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അനു മനസ്സ് തുറക്കുന്നുണ്ട്. സഹോദരി സൗമ്യക്കും അവളെ പോലെ ഉള്ള കുഞ്ഞുങ്ങള്‍ക്കുമായി ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് താനെന്ന് അനു പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിനിയാണെങ്കിലും ഇപ്പോള്‍ തിരുവനന്തപുരം തന്റെ ദേശമായി മാറി എന്നാണ് അനു പറയുന്നത്. കുടുംബത്തെ തിരുവന്തപുരത്തേക്ക് കൊണ്ടുവരാനുള്ള ആലോചനകള്‍ ഉണ്ടെന്നും അനു വ്യക്തമാക്കി.
ഇഷ്ടപെട്ട പ്രദേശത്ത് കാത്തിരിക്കാന്‍ ഒരാളുണ്ടെങ്കില്‍ ഏറെ പ്രിയപ്പെട്ടതുമാകും അവിടം. അതുപോലെ തനിക്കും കൂട്ടിനൊരാള് ഉണ്ടെന്നും എന്നാല്‍ വിവാഹം എന്നതിലേക്ക് ചിന്ത എത്തിയിയിട്ടില്ലെന്നും അനു ജോസഫ് അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി യൂട്യൂബിലോ ഇന്‍സ്റ്റാഗ്രാമിലോ അത്ര സജീവമല്ല താരം. ടാറ്റൂ സ്റ്റുഡിയോയും സ്കൂളും അതിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെയായി തിരക്കിലാണ് താരമെന്നാണ് സൂചന.
പൂച്ചകളോട് വളരെ സ്നേഹമുള്ള വ്യക്തിയാണ് അനു ജോസഫ്. 22 പൂച്ചകള്‍ തന്റെ വീട്ടിലുണ്ടെന്ന് അനു ജോസഫ് പറയുന്നു. അവര്‍ തുടരെ പ്രസവിച്ച് കൊണ്ടിരിക്കുകയാണ്. എവിടേക്കും ഇറക്കി വിടാന്‍ പറ്റില്ലല്ലോ. ബം?ഗാള്‍ പൂച്ചകളാണ്. ചിക്കനേ കഴിക്കൂ. ഒരാഴ്ച അവയ്ക്കുള്ള ഭക്ഷണത്തിന് 5000 രൂപയുടെ അടുത്ത് വരുമെന്നും അനു ജോസഫ് പറഞ്ഞു. അനു ജോസഫിന്റെ പൂച്ചകളുടെ വീഡിയോകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. പട്ടികളേക്കാളും തനിക്ക് പൂച്ചകളെ വളര്ത്താനാണിഷ്ടമെന്നും അനു ജോസഫ് മുമ്പ് പറഞ്ഞിരുന്നു. പൂച്ചകള്‍ക്കായി പ്രത്യേക കൂടും സൗകര്യങ്ങളും അനു ജോസഫിന്റെ വീട്ടിലുണ്ട്.
