Malayalam
‘മഞ്ഞുമ്മല്‍ ബോയ്സ്’… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു…ആവേശംമൂത്ത് കയ്യില്‍ സ്റ്റിച്ചിട്ടത് ഓര്‍ക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു; ആന്റണി വര്‍ഗീസ്
‘മഞ്ഞുമ്മല്‍ ബോയ്സ്’… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു…ആവേശംമൂത്ത് കയ്യില്‍ സ്റ്റിച്ചിട്ടത് ഓര്‍ക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു; ആന്റണി വര്‍ഗീസ്
കേരളത്തിലും തമിഴ് നാട്ടിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ചിദംബരം സംവിധാനംചെയ്ത് പുറത്തെത്തിയ മഞ്ഞുമ്മല്‍ ബോയ്സ്. ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായെത്തിക്കൊണ്ടിരിക്കുന്നത്. കമല്ഹാസന്, ധനുഷ്, വിക്രം, സിദ്ധാര്‍ത്ഥ്, മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് എന്നിവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുയാണ് നടന് ആന്റണി വര്‍ഗീസ്.
മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്സ്’… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മുടെ മലയാളസിനിമ, നമ്മുടെ മഞ്ഞുമ്മല്‍ ബോയ്സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല… ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍.
ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്‍മ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച്ച് ഇട്ടത് ഓര്‍ക്കാതെ കയ്യടിച്ചതാ, ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു. പെപ്പേ എഴുതി.
തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം 15 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ നിന്നും പത്തുകോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണിത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലും ചിത്രം വന്‍കുതിപ്പ് നടത്തുകയാണ്.
ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാര്‍ഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സര്‍വൈവല്‍ ത്രില്ലറാണ്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രീകരിച്ചത്.
