Malayalam
അപ്പാ.. കാവൽ മാലാഖയുടെ കൂടെ കിയ കൂടിയിരിക്കട്ടെ.. പുത്തൻ കാർ സ്വന്തമാക്കി ആന്റണി വര്‍ഗീസ്
അപ്പാ.. കാവൽ മാലാഖയുടെ കൂടെ കിയ കൂടിയിരിക്കട്ടെ.. പുത്തൻ കാർ സ്വന്തമാക്കി ആന്റണി വര്‍ഗീസ്
അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയ താരമാണ് ആന്റണി വര്‍ഗീസ്. അങ്കമാലിയിലെ വിന്‍സന്റ് പെപ്പെ എന്ന കഥാപാത്രം ജനങ്ങളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാതൊരു സിനിമ പാരമ്ബര്യവുമില്ലാത്ത സാധരണ കുടുംബത്തില്‍ നിന്നാണ് ആന്റണി സിനിമയില്‍ എത്തിയത്. ഇപ്പോൾ ഇതാ ആന്റണി വര്‍ഗീസിന്റെ യാത്രകളില്‍ ഇനി കൂട്ടായി കിയ സെല്‍റ്റോസും ഉണ്ടാകും.
ബ്ലാക്ക് കിയ സെല്‍റ്റോസ് ആണ് ആന്റണി സ്വന്തമാക്കിയത്. നിലവില്‍ 9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ എന്നിവയാണ് മോഡലിലുള്ളത്.
ഒരു സാധാരണക്കാരനിൽ നിന്ന് മാസ്സ് ആയി മാറിയ നടനാണ് ആന്റണി വർഗീസ് .അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെയും, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ് ആയാലും മലയാളികളിുടെ മനസ്സില്‍ എന്നും തങ്ങി നിൽക്കുന്ന കഥാപത്രമായി അതിനെ മാറ്റാൻ ആന്റണിക്ക് സാധിച്ചു
ആന്റണിയുടെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ വർഷം മെയ്ദിനാശംസകള്‍ നേര്‍ന്നുള്ള താരത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അച്ഛന്റ് ചിത്രം പങ്കുവെച്ചു കൊണ്ടായികരുന്നു താരം പ്രേക്ഷകര്‍ക്ക് മെയ് ദിനാശംസ നേര്‍ന്നത്.” തൊഴിലാളിദിനാശംസകള്‍…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ…” എന്ന കുറിച്ച് കൂടി ചേർത്ത് ആയിരുന്നു അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്തത്..
antony varghese
