News
എനിക്ക് അദ്ദേഹം തന്ന സ്‌നേഹത്തിനു പകരം വെയ്ക്കാന്‍ ഒന്നും ഇല്ല..,; അനുശോചനം അറിയിച്ച് ആന്റണി പെരുമ്പാവൂര്‍
എനിക്ക് അദ്ദേഹം തന്ന സ്‌നേഹത്തിനു പകരം വെയ്ക്കാന്‍ ഒന്നും ഇല്ല..,; അനുശോചനം അറിയിച്ച് ആന്റണി പെരുമ്പാവൂര്‍
ഇന്നസെന്റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ വാക്കുകള്‍ പങ്കുവെച്ചത്.
പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന്‍ ഇനിയില്ലായെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. എനിക്ക് അദ്ദേഹം തന്ന സ്‌നേഹത്തിനു പകരം വെയ്ക്കാന്‍ ഒന്നും ഇല്ല..
പ്രണാമം
കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നസെന്റിന്റെ അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു.
ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആര്‍ ബിന്ദു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം നില അതീവ ഗുരുതരമായി തുടരുന്നതായി മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
