Connect with us

അമ്മയ്ക്ക് എന്നെയോര്‍ത്ത് നല്ല പേടിയുണ്ട്… എപ്പോഴാണ് പ്രണയിച്ചു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാകും ചിന്ത; അനശ്വര രാജൻ

Movies

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം കണ്ടെത്തിയ യുവനടിയാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോഴിതാ പ്രണയ കഥകളോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് യുവനടി അനശ്വര രാജന്‍.

കുട്ടാക്കാലം മുതല്‍ സിനിമ കാണാനായാലും പുസ്തകം വായിക്കാനായാലും പ്രണയ കഥകളാണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും ജീവിതത്തില്‍ പ്രണയിക്കുകയാണെങ്കില്‍ ആഴത്തില്‍ പ്രണയിക്കാനാണ് ഇഷ്ടമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അനശ്വര രാജന്‍ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ തന്നെ പുസ്തകങ്ങള്‍ വായിക്കാനായാലും സിനിമ കാണാനായാലും എനിക്ക് ഇഷ്ടം പ്രണയ കഥകളോടായിരുന്നു. എവിടെ പോയാലും എന്റെ ബാഗില്‍ ഒരു ലൗ സ്റ്റോറി ബുക്ക് കാണും. മിക്കവാറും ഇംഗ്ലിഷ് പുസ്തകങ്ങളായിരിക്കും. ‘വീ വേര്‍ ലയേഴ്‌സ്’ ആണ് ഇപ്പോള്‍ വായിക്കുന്നത്.

പ്രണയിക്കുകയാണെങ്കില്‍ ആഴത്തില്‍ പ്രണയിക്കാനാണ് ഇഷ്ടം. ചെറിയ പ്രണയ അനുഭവങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ടെങ്കിലും ആഴത്തിലുള്ള പ്രണയത്തില്‍ ഇതുവരെ ചെന്നുപെട്ടിട്ടില്ല. അമ്മയ്ക്ക് എന്നെയോര്‍ത്ത് നല്ല പേടിയുണ്ട്. എപ്പോഴാണ് പ്രണയിച്ചു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാകും ചിന്ത.
ട്രിപ് എന്നു പറഞ്ഞു ഞാന്‍ പോകുന്നതു തന്നെ അമ്മയ്ക്ക് ടെന്‍ഷനാണ്. പക്ഷേ, പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നറിയാം. എങ്കിലും എന്നെ ഏറ്റവും മനസ്സിലാക്കുന്നതും അമ്മയാണ്- അഭിമുഖത്തില്‍ അനശ്വര പറഞ്ഞു.

More in Movies

Trending

Recent

To Top