നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എഡി’ സിനിമയുടെ അപ്ഡേറ്റുകള് ഏറെ ശ്രദ്ധ നേടാറുണ്ട്. നടന് പ്രഭാസിന്റെ കരിയറിലെ അടുത്ത സൂപ്പര്‍ ഹിറ്റ് എന്ന ഹൈപ്പ് ആണ് ചിത്രത്തിന് ഇപ്പോഴുള്ളത്. അമിതാഭ് ബച്ചന്, കമല്‍ ഹാസന്, ദീപിക പദുക്കോണ്‍, ദിഷ പഠാനി എന്നീ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഒരു മലയാളി താരവും വേഷമിടുന്നുണ്ട്.
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ താരം അന്ന ബെന്‍ കല്‍ക്കിയുടെ ഭാഗമാകുന്നുണ്ട്. അന്ന ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കല്‍ക്കിയിലെ തന്റെ കഥാപാത്രം ഇപ്പോഴും രഹസ്യമാണ് എന്നാണ് അന്ന തുറന്നു പറഞ്ഞിരിക്കുന്നത്.
‘സ്റ്റണ്ട് സീക്വന്‍സുകള്‍ ഉള്ളതിനാല്‍ കല്‍ക്കി കൂടുതലും ബുദ്ധിമുട്ടായിരുന്നു, എന്നാല്‍ മനോഹരവുമായിരുന്നു. കല്‍ക്കി ഷൂട്ട് ചെയ്യുമ്പോള്‍ ഓരോ സീന്‍ സീക്വന്‍സിലും 50 പേരെങ്കിലും ഉണ്ടായിരുന്നു. ചിത്രത്തിലെ എന്റെ വേഷം ഇപ്പോഴും രഹസ്യമാണ്. ചിത്രം പുറത്തിറങ്ങുമ്പോള്‍ മാത്രം അറിഞ്ഞാല്‍ മതി’ എന്നാണ് ഒരു അഭിമുഖത്തില്‍ നടി പറയുന്നത്.
അതേസമയം, 600 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. പശുപതി, സ്വസ്ഥ ചാറ്റര്‍ജി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം മെയ് 9ന് ആണ് ചിത്രത്തിന്റെ റിലീസ്. അശ്വനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...