Social Media
സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി അന്ന ബെന്‍
സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി അന്ന ബെന്‍
ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അന്ന ബെന്‍. ശ്യാം പുഷ്ക്കര്‍ തിരക്കഥയെഴുതി മധു സി നാരായണന് സംവിധാനം ചെയ്ത കുമ്ബളങ്ങി നൈറ്റ്സാണ് താരത്തിന്റെ ആദ്യ ചിത്രം . മികച്ച പ്രകടനത്തിലൂടെ പ്രശംസ നേടിയ താരം തന്റെ രണ്ടാം സിനിമയായ ഹെലനിലൂടെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത് . ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത് .
ചിത്രത്തില്‍ അന്നയോടൊപ്പമുള്ള സുകുമാരന്‍ ആണ് ചിത്രങ്ങളിലെ താരം . ഹെലന് എന്ന ചിത്രത്തിലുണ്ടായിരുന്ന എലി ആണ് അന്നയോടൊപ്പം പുതിയ ചിത്രത്തില്‍ ഉണ്ടായിരുന്നത് . ചിത്രത്തില്‍ സുകുമാരന്‍, കുറുപ്പ് എന്നീ പേരുകള്‍ ഉള്ള രണ്ട് എലികള്‍ ആണ് അഭിനയിക്കാന്‍ എത്തിയത് . ഇതിലെ സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത് .തിരക്കഥാകൃത്തായ ബെന്നി പി നായരമ്ബലത്തിന്റെ മകളാണ് അന്ന .
anna ben
