Malayalam Breaking News
നീന്തലറിയാതെ ടിനി ടോമിനൊപ്പം അഞ്ജുവിന്റെ ‘സ്കൂബ ഡൈവിങ്’
നീന്തലറിയാതെ ടിനി ടോമിനൊപ്പം അഞ്ജുവിന്റെ ‘സ്കൂബ ഡൈവിങ്’
നീന്തലറിയാതെ ടിനി ടോമിനൊപ്പം അഞ്ജുവിന്റെ ‘സ്കൂബ ഡൈവിങ്’
ടിനി ടോമിനൊപ്പം രസകരമായ സ്കൂബ ഡൈവിംഗ് പങ്കുവെക്കുകയാണ് ഗായിക അഞ്ജു ജോസഫ്. ലക്ഷദ്വീപിലായിരുന്നു അഞ്ജുവിന്റെ സ്കൂബ ഡൈവിങ്. ജലത്തിനടിയിലെ മനോഹരകാഴ്ചകള്‍ കാണാനുള്ള അവസരവും നല്ല അനുഭവങ്ങളും സമ്മാനിക്കുന്ന സ്കൂബ ഡൈവിങ് വിശേഷങ്ങൾ വ്ളോഗിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്കൂബ ഡൈവിങ് വ്യത്യസ്തമായ അനുഭവമായിരുന്നു സമ്മാനിച്ചതെന്ന് അഞ്ജു പറഞ്ഞു. കവറത്തിയിലായിരുന്നു സംഘത്തിന്റെ ഡൈവിങ്. തുടക്കത്തിൽ വെള്ളത്തിനടിയിൽ പോകാൻ പേടിയുണ്ടായിരുന്നു. പക്ഷേ, അവിടെയുള്ള പരിശീലകർ നൽകുന്ന ക്ലാസ് നമുക്ക് ധൈര്യം നൽകുമെന്നും അഞ്ജു വ്യക്തമാക്കി.
അഞ്ജുവിന്റെ വാക്കുകൾ
‘പൂർണമായും പ്ലാസ്റ്റിക് വിമുക്തമായ നാടാണ് ലക്ഷദ്വീപ്. ഇവിടത്തെ കടല്‍ കണ്ണാടി പോലെയാണ്. മുകളിൽ നിന്നു നോക്കിയാൽ തന്നെ അടിത്തട്ടു കാണാനാകും. അത്രയും ക്ലീൻ ആണ് വെള്ളം. സ്കൂബ ഡൈവിങ് ചെയ്യുന്നതിനു മുൻപ് ഡൈവിങ് പരിശീലകര്‍ നമുക്ക് ചെറിയ പരിശീലനം നൽകും. കടലിനടിയിൽ വച്ചു തന്നെയാണു പരിശീലനം നല്‍കുന്നത്. വെള്ളത്തിനടിയിൽ എങ്ങനെ ശ്വസിക്കണം എന്നൊക്കെ കൃത്യമായി പറഞ്ഞു തരും. സ്കൂബ ഡൈവിങ്ങിനു പോകുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. കാരണം നീന്തലൊന്നും അറിയില്ല. പക്ഷേ, ശരിക്കും പറഞ്ഞാൽ മറ്റൊരു ലോകത്ത് എത്തിയ പോലെയായിരുന്നു കടലിന്റെ അടിത്തട്ട്.’
യുട്യൂബിൽ പങ്കുവച്ച വിഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു.
anju joseph’s scooba diving
