Malayalam Breaking News
ലൊക്കേഷനില്‍ നസ്രിയയെ ഗുണ്ടുമണി എന്ന് വിളിച്ച് അഞ്ജലി മേനോന്, അതിനു നസ്രിയ കൊടുത്ത മറുപടി
ലൊക്കേഷനില്‍ നസ്രിയയെ ഗുണ്ടുമണി എന്ന് വിളിച്ച് അഞ്ജലി മേനോന്, അതിനു നസ്രിയ കൊടുത്ത മറുപടി
ലൊക്കേഷനില്‍ നസ്രിയയെ ഗുണ്ടുമണി എന്ന് വിളിച്ച് അഞ്ജലി മേനോന്, അതിനു നസ്രിയ കൊടുത്ത മറുപടി
ലൊക്കേഷനില്‍ നസ്രിയയെ ഗുണ്ടുമണി എന്ന് വിളിച്ച് സംവിധായിക അഞ്ജലി മേനോന്. ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. ഫോട്ടോകളും വീഡിയോകളുമായി നസ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഒരിക്കല്‍ നസ്രിയയുടെ ഫോട്ടോ കണ്ട് ആരാധകര്‍ സംശയിച്ചിരുന്നു താരം ഗര്‍ഭിണിയാണെന്ന്. നസ്രിയുടെ തടിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ചയാകുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയും താരം നല്‍കുന്നുണ്ട്.
അവര്‍ക്കെന്നോട് ഇഷ്ടം ഉള്ളതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ എന്നായിരുന്നു നസ്രിയയുടെ മറുപടി. രണ്ടു വര്‍ഷം മുമ്പ് നസ്രിയയെ കണ്ട അഞ്ജലി മേനോന് ഗുണ്ടുമണി എന്നാണ് വിളിച്ചത്. ഗുണ്ടുമണി നമ്മുക്കൊരു സിനിമ ചെയ്യേണ്ടേ എന്നാണ് നസ്രിയയോട് അഞ്ജലി ചോദിച്ചത്.
എന്നാല്‍ തടി കൂടിയപ്പോള്‍ തനിക്ക് നിരാശയായെന്നും നസ്രിയ പറയുന്നു. തടി കൂടിയപ്പോഴും സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള കമന്റുകള്‍ വരാറുണ്ടായിരുന്നു. തടിയുള്ളപ്പോഴുള്ള ഫോട്ടോ കണ്ട് താന്‍ ഗര്‍ഭിണിയാണെന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട്. അങ്ങനെയെങ്കില്‍ എനിക്ക് എത്ര കുട്ടികള്‍ ഉണ്ടാവേണ്ടതാ. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണ്. അതൊരിക്കലും ഞാന്‍ മറച്ചു വെയ്ക്കില്ലെന്നും നസ്രിയ വ്യക്തമാക്കി.
കൂടുതല്‍ വായിക്കുവാന്‍-
തിരിച്ചു വരവിൽ നാല് വർഷം മാറി നിന്നതായി തോന്നുന്നേയില്ല – നസ്രിയ നസീം
Anjali Menon about Nazriya Nazim
