Connect with us

അഞ്ജലിയും ശിവയും ഇനിയില്ല; സാന്ത്വനം 2 ൽ നമ്പർ വൺ ട്വിസ്റ്റുമായി അവർ എത്തി..!

Malayalam

അഞ്ജലിയും ശിവയും ഇനിയില്ല; സാന്ത്വനം 2 ൽ നമ്പർ വൺ ട്വിസ്റ്റുമായി അവർ എത്തി..!

അഞ്ജലിയും ശിവയും ഇനിയില്ല; സാന്ത്വനം 2 ൽ നമ്പർ വൺ ട്വിസ്റ്റുമായി അവർ എത്തി..!

പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളിൽ ഒന്നാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘സാന്ത്വനം’. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോൾ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ബാലന്റെയും ദേവിയുടെയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും അഞ്ജലിയുടെയുമൊക്കെ കഥ പറഞ്ഞ സാന്ത്വനം പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവസാനിച്ചത്.  ബാലൻ എന്ന കഥാപാത്രത്തെ രാജീവ് പരമേശ്വർ ആണ് അവതരിപ്പിച്ചത്, ചിപ്പിയാണ് ദേവിയായി എത്തിയത്, ഗോപിക അഞ്ജലി എന്ന കഥാപാത്രത്തേയും സജിൻ ശിവനായുമെത്തി.

ധാരളം ഫാൻസ് ഈ സീരിയലിനും കഥാപാത്രങ്ങൾക്കും ഉണ്ടായിരുന്നു. ശിവാഞ്ജലി കോമ്പോയ്ക്കാണ് ഏറ്റവും അധികം ഫാൻസ് ഉണ്ടായിരുന്നത്. എന്നാണ് രണ്ടാം ഭാഗം വരുന്നത് എന്ന് പ്രേക്ഷകർ നിരന്തരം ചോദിക്കാറുണ്ടായിരുന്നു.

അവസാനിപ്പിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ കുടുംബവിളക്ക് പരമ്പര, വീണ്ടും രണ്ടാം ഭാഗവുമായി വന്നത് പോലെ സാന്ത്വനം വരുമോ എന്നൊരു സംശയം പ്രേക്ഷകരുടെ മനസിയിലുണ്ടായിരുന്നു. മലയാള സീരിയൽ ചരിത്രത്തിൽ അടുത്ത കാലത്ത് ഏറ്റവും മികച്ച സ്വീകരണം ലഭിച്ച സീരിയൽ കൂടിയായിരുന്നു സാന്ത്വനം.

ദിവസങ്ങൾക്ക് മുൻമ്പ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു പുറത്തുവന്നത്. എന്നാണ് രണ്ടാം ഭാഗം വരുന്നത് എന്നായിരുന്നു പ്രേക്ഷകർ നിരന്തരം ചോദിച്ചിരുന്നത്. ഇതിനെല്ലാമുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ. സാന്ത്വനം 2 ഭാഗം വരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

എന്നാൽ സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത വന്നതുമുതൽ ആരാധകർ ഏറ്റവും അധികം അന്വേഷിച്ചത് പഴയ താരങ്ങൾ എല്ലാവരും ഈ പരമ്പരയിൽ ഉണ്ടാവുമോ എന്ന് മാത്രമാണ്. ഇതിനുള്ള മറുപടി പറയുകയാണ് സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗോപിക അനിൽ. ജാങ്കോ സ്പേസിനോടായിരുന്നു താരത്തിൻറെ മറുപടി.

“സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല. പുതിയ കഥയും പുതിയ കഥാപാത്രങ്ങളും ആണ്. അത് എന്തുകൊണ്ട് ആണ് എന്ന് ചോദിച്ചാൽ പുതിയ സ്റ്റോറി ആയിട്ട് തന്നെയാണ് അതിനെ മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്.

പ്രൊമോ വന്നപ്പോൾ രാജീവേട്ടൻ ഉണ്ടായിരുന്നു. രാജീവേട്ടൻ പ്രൊമോ ഷൂട്ടിൽ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. പക്ഷെ ചേട്ടനും സീരിയലിൽ ഉണ്ടാവില്ല. പുതിയ ടീമാണ്. അതിൽ യാതൊരു വിഷമവും ഇല്ല. എല്ലാവരും നന്നായി ചെയ്യട്ടെ” എന്നാണ് ഗോപിക പറഞ്ഞത്.

അതേസമയം ദേവിയേടത്തിയെ അപ്രതീക്ഷിതമായി കാണാൻ എത്തിയ അപ്പു എന്ന രക്ഷ രാജിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രക്ഷയും ചിപ്പിയും കുറച്ച് കാലങ്ങൾക്ക് ശേഷം നേരിൽ കണ്ടതിന്റെ സന്തോഷമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

“ഞങ്ങൾ വീണ്ടും കണ്ടു. ചേച്ചിയേക്കാണാനുള്ള വളരെ പെട്ടെന്നുള്ള യാത്ര. ഈ കണ്ടുമുട്ടൽ ഞങ്ങളുടെ പഴയ ദിവസങ്ങളെ ഓർമിപ്പിച്ചു. സ്നേഹം ഒരിക്കലും മങ്ങില്ലെന്ന് മനസിലായി” എന്നാണ് രക്ഷ ചിപ്പിക്കൊപ്പമുള്ള വീഡിയോയിൽ കുറിച്ചത്.

അതേസമയം സാന്ത്വനം 2 ഭാഗത്തെ കുറിച്ചുള്ള പുതിയ പ്രോമോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. പ്രൊമയോയിൽ ബാലനെയാണ് കാണിക്കുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ ബാലന് ഒരു ഫോൺ വരികയാണ്.

ഏട്ടാ ഏട്ടന്റെ ശബദ്ം ഒന്ന് കേൾക്കണം എന്ന് തോന്നി,എട്ടൻ ഇപ്പോൾ എവിടെയാ എന്നാണ് ചോദിക്കുന്നത്. പേടിക്കേണ്ട, ഞാൻ ഒരുപാട് ദൂരെയൊന്നും അല്ലല്ലോ, എവിടെയായാലും നീ ആഗ്രഹിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടാകും എന്നാണ് ബാലൻ പറയുന്നത്. ജീവിതം എങ്ങോട്ട് ഒഴികിയാലും നമ്മളെ പിടിച്ച് നിർത്തുന്ന ചില പിൻവിളികൾ ഉണ്ടാകുമെന്ന് ബാലൻ പറയുമ്പോൾ, ശിവനാണോ എന്ന് സുഹൃത്ത് ചോദിക്കുന്നുണ്ട്.

അതെ ഇതുപോലെ ഹരിയും കണ്ണനും അപ്പുവും അഞ്ജുവും ഒക്കെ ഇങ്ങനെ എന്നെ വിളിക്കും. ആത്മബന്ധങ്ങൾ എപ്പോഴും അങ്ങനെയാ, എനിക്ക് മാത്രമല്ല പലർക്കും. എന്നാൽ അകമേ അടുത്തും പുറമേ അകന്നും ശത്രുതയുടെ വിദ്വേഷത്തിന്റെ കനലിൽ ജീവിക്കുന്ന എത്രയോ മനുഷ്യന്മാരുണ്ട്. അങ്ങനെ ഉള്ള രണ്ട് കുടുംബങ്ങൾ അവരുടെ ഉള്ളുരുക്കത്തിന്റെ കഥയാണ് സാന്ത്വനം 2 എന്നാണ് പറയുന്നത്. 

More in Malayalam

Trending

Recent

To Top