Connect with us

ബാറോസിന്റെ സെറ്റിലേയ്ക്ക് കയറ്റിവിടാന്‍ പറ്റില്ലെന്ന് സെക്യുരിറ്റി പറയുമ്പോഴും ചിരിക്കുന്നെല്ലാതെ മറ്റൊന്നും പറയുന്നില്ല, വന്നാലും ക്യുവില്‍ നിന്ന് പ്രൊഡക്ഷന്റെ ഫുഡ് വാങ്ങി ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് കഴിക്കും; പ്രണവിനെ കുറിച്ച് അനീഷ് ഉപാസന

Malayalam

ബാറോസിന്റെ സെറ്റിലേയ്ക്ക് കയറ്റിവിടാന്‍ പറ്റില്ലെന്ന് സെക്യുരിറ്റി പറയുമ്പോഴും ചിരിക്കുന്നെല്ലാതെ മറ്റൊന്നും പറയുന്നില്ല, വന്നാലും ക്യുവില്‍ നിന്ന് പ്രൊഡക്ഷന്റെ ഫുഡ് വാങ്ങി ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് കഴിക്കും; പ്രണവിനെ കുറിച്ച് അനീഷ് ഉപാസന

ബാറോസിന്റെ സെറ്റിലേയ്ക്ക് കയറ്റിവിടാന്‍ പറ്റില്ലെന്ന് സെക്യുരിറ്റി പറയുമ്പോഴും ചിരിക്കുന്നെല്ലാതെ മറ്റൊന്നും പറയുന്നില്ല, വന്നാലും ക്യുവില്‍ നിന്ന് പ്രൊഡക്ഷന്റെ ഫുഡ് വാങ്ങി ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് കഴിക്കും; പ്രണവിനെ കുറിച്ച് അനീഷ് ഉപാസന

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.

വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തെത്തിയത്. ഇവിടെ സിനിമയുടെ തിരക്കുകള്‍ക്കിടയിലും ചിത്രത്തിലെ നായകന്‍ ഊട്ടിയില്‍ ആയിരുന്നു. സ്വന്തം സിനിമയുടെ പ്രമോഷന് ഇന്നേവരെ പ്രണവ് വന്നിട്ടില്ല.

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനീഷ് പ്രണവിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിതത്ത്രിന്റെ സെറ്റില്‍ പ്രണവ് മോഹന്‍ലാല്‍ എത്തിയപ്പോഴുള്ള സംഭവത്തെ കുറിച്ചാണ് അനീഷ് പറയുന്നത്.

ബറോസിന്റെ സെറ്റിലേയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ കയറ്റാറില്ലായിരുന്നു. തലേ ദിവസം പുറത്ത് നിന്ന് ആരോ സെറ്റില്‍ കയറിയിരുന്നു. അതിന്റെ പേരില്‍ ബഹളവും ഉണ്ടായിരുന്നു. അതികൊണ്ട് പാസില്ലാത്തവരെയൊന്നും അകത്തേയ്ക്ക് കയറ്റാറില്ലായിരുന്നു. ഒരു ദിവസം ഞാന്‍ സെറ്റിലെ പാര്‍ക്കിങ്ങില്‍ നില്‍ക്കുകയായിരുന്നു. അന്ന് സെക്യൂരിറ്റി എന്റെ അടുത്തേക്ക് വന്നു.

ഏതോ ഒരാള്‍ വന്നിട്ട് അയാളുടെ ആരോ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പറയുന്നുവെന്ന് പറഞ്ഞു. പക്ഷെ പാസില്ലാതെ അയാളെ അകത്തേയ്ക്ക് കയറ്റാന്‍ ആകില്ലല്ലോയെന്ന് സെക്യൂരിറ്റി ചോദിച്ചു. പാസില്ലാതെ ആരെയെങ്കിലും കയറ്റി വിട്ടാല്‍ സാര്‍ പ്രശ്‌നമാക്കുമെന്ന് ഞാന്‍ മറുപടി പറഞ്ഞു. അയാളോട് അകത്തേയ്ക്ക് കയറ്റി വിടാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ അയാള്‍ ചിരിക്കുന്നെല്ലാതെ മറ്റൊന്നും പറയുന്നില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു.

പോകാന്‍ പറഞ്ഞിട്ടും പോകാതെ അയാള്‍ വണ്ടിയില്‍ തന്നെ ഇരിക്കുകയാണെന്നും എന്നോട് ഒന്ന് അങ്ങോട്ട് വരുമോയെന്നും സെക്യൂരിറ്റി ചോദിച്ചു. ആ സെക്യൂരിറ്റി പുതുതായി ജോയിന്‍ ചെയ്ത ആളായിരുന്നു. ഞാന്‍ പോയി നോക്കുമ്പോള്‍ പ്രണവായിരുന്നു അത്. ക്യാപ്പൊക്കെ വെച്ചിട്ടാണ് അവന്‍ ഇരിക്കുന്നത്. അപ്പൂ… വാ ഇറങ്ങെന്ന് ഞാന്‍ പറഞ്ഞു. സെക്യൂരിറ്റിയോട് അത് ലാല്‍ സാറിന്റെ മകനാണെന്നും പറഞ്ഞു. പ്രായമായ ആളായിരുന്നത് കാരണം അയാള്‍ക്ക് പ്രണവിനെ അറിയില്ലായിരുന്നു.

ബാറോസിന്റെ സെറ്റില്‍ വന്നാലും ക്യുവില്‍ നിന്ന് പ്രൊഡക്ഷന്റെ ഫുഡ് വാങ്ങി ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് കഴിക്കും. നിര്‍ബന്ധിച്ചാലും ആ രീതിയൊന്നും മാറ്റില്ല. ഒന്നും പുള്ളിയെ എക്‌സൈറ്റ് ചെയ്യിപ്പിക്കില്ല. വളരെ സിംപിളാണ്. എവിടെ നിന്നോ വരുന്നു എങ്ങോട്ടോ പോകുന്നു. ലാല്‍ സാര്‍ പ്രണവിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്.

പ്രണവും ലാല്‍ സാറും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയാന്‍ കൊള്ളാമെന്ന പ്ലാനുണ്ട് എനിക്ക്. പക്ഷേ, പ്ലാനിടാനെ പറ്റൂ… നടക്കില്ല. ഇതേ കുറിച്ച് നമുക്ക് ലാല്‍ സാറിനോടേ ചോദിക്കാന്‍ പറ്റൂ. ചോദിച്ചാലും അയാളെ എങ്ങനെ കിട്ടാനായെന്നായിരിക്കും ലാല്‍ സാറിന്റെ മറുപടി. ലൊക്കേഷനില്‍ പ്രണവ് വരുമ്പോള്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ക്യമറ തനിയ്ക്ക് നേരെ തിരിയുന്നുവെന്ന് മനസിലായാല്‍ മാറികളയും. പക്ഷെ അച്ഛനും മകനും വെറുതെ നിന്ന് സംസാരിക്കുമ്പോഴുള്ള ചില കാന്‍ഡിഡ് ഫോട്ടോസ് എന്റെ കയ്യിലുണ്ട് എന്നും അനീഷ് ഉപാസന പറയുന്നു.

മാറ്റിനി, സെക്കന്‍ഡ്‌സ് പോപ്‌കോര്‍ണ്‍, ജാനകി ജാനേ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അനീഷ് ഉപാസന. 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍, 2013ല്‍ പുറത്തിറങ്ങിയ ബ്രേക്കിങ്ങ് ന്യൂസ് ലൈവ് എന്നീ ചിത്രങ്ങളുടെ നിശ്ചലഛായാഗ്രാഹകന്‍ ആയിരുന്നു അനീഷ്. കൂടാതെ ‘മായാമാധവം’ എന്ന ആല്‍ബത്തിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Continue Reading

More in Malayalam

Trending

Recent

To Top