Malayalam
മോഹന്‍ലാല്‍ അന്ന ആദ്യമായി തന്നോട് ദേഷ്യപ്പെട്ടു, ഞാന്‍ നിന്ന് വിറക്കുകയായിരുന്നു; ആദ്യമായി ഫോട്ടോ ഷൂട്ട് എടുക്കാന്‍ ചെന്ന അനുഭവം പങ്കുവെച്ച് അനീഷ് ഉപാസന
മോഹന്‍ലാല്‍ അന്ന ആദ്യമായി തന്നോട് ദേഷ്യപ്പെട്ടു, ഞാന്‍ നിന്ന് വിറക്കുകയായിരുന്നു; ആദ്യമായി ഫോട്ടോ ഷൂട്ട് എടുക്കാന്‍ ചെന്ന അനുഭവം പങ്കുവെച്ച് അനീഷ് ഉപാസന
നിരവധി ആരാധകരുള്ള മലയാളികളുടെ പ്രിയ നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ ഫാഷന്‍ ഫോട്ടോഗ്രാഫറും സിനിമാ ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററുമൊക്കെയായ അനീഷ് ഉപാസന മോഹന്‍ലാലിെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോഷൂട്ട് ആദ്യമായി എടുത്ത അനുഭവം പങ്കുവെക്കുകയാണ് അനീഷ്.
മാറ്റിനി, സെക്കന്‍ഡ്‌സ് പോപ്‌കോര്‍ണ്‍, ജാനകി ജാനേ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അനീഷ് ഉപാസന. ആദ്യമായി ഫോട്ടോ ഷൂട്ട് എടുക്കാന്‍ ചെന്നപ്പോള്‍ അത് ആദ്യം സെറ്റ് ചെയ്ത സ്ഥലത്ത് നടത്താന്‍ പറ്റാതെ വന്നപ്പോള്‍ അദ്ദേഹം തന്നോട് ദേഷ്യപ്പെട്ടുവെന്നും താന്‍ നിന്ന് വിറക്കുകയായിരുന്നുവെന്നും അനീഷ് ഉപാസന അഭിമുഖത്തില്‍ പറയുന്നു.
‘സാറിന്റെ ആദ്യ ഫോട്ടോഷൂട്ട് ഞാന്‍ ചെയ്യുന്നത് പരദേശി എന്ന ചിത്രത്തിന്റെ സമയത്താണ്. അന്ന് തൃശൂര്‍ ബേസ്ഡ് ആയിട്ട് മോഹന്‍ലാല്‍ സ്‌പെഷ്യല്‍ എന്ന് പറഞ്ഞിട്ട് ഒരു മാഗസിന്‍ ഉണ്ടായിരുന്നു. ആ മാഗസിന് വേണ്ടി ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞ് പെര്‍മിഷന്‍ എടുത്തു. എന്നോട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒരു കോണ്‍സപ്റ്റ് ഉണ്ടാക്കി താജ് ഹോട്ടലില്‍ പോയി. അതിന് മുന്നെ ഒക്കെ ലാല്‍ സാര്‍ എന്നെ കണ്ടിട്ടുണ്ടെങ്കിലും എന്നെ അറിയില്ല, എന്നും അനീഷ് പറഞ്ഞു.
‘എവിടെയാണ് ഷൂട്ട് ചെയ്യുന്നതെന്ന് ചോദിച്ചു. ഇതിന്റെ താഴെയാണെന്ന് പറഞ്ഞു. അങ്ങനെ സാര്‍ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ അവിടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണം നടക്കുന്നുണ്ടായിരുന്നു. ഇവിടെ ഞാന്‍ എങ്ങനെ ഇറങ്ങി നിന്ന് ഷൂട്ട് ചെയ്യും എന്ന് അദ്ദേഹം ചോദിച്ചു. സാര്‍ വല്ലാതെ ഷൗട്ട് ചെയ്തു. ആദ്യമായാണ് ലാല്‍ സാറിനെ നേരിട്ട് മുന്നില്‍ നിന്ന് സംസാരിക്കുന്നത്. സാര്‍ ഇല്ലാത്ത സമയം ഉണ്ടാക്കിയിട്ടാണ് വരുന്നത്.
താജിലെ ആളോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് അപ്പുറത്ത് ഷൂട്ട് ചെയ്യാമല്ലോ. അപ്പുറത്താണ് നിങ്ങളുടെ സ്ഥലം എന്ന് പറഞ്ഞു. ഇത്രയും ക്രൗഡ് ഉള്ള സ്‌പേസില്‍ സാറിനെ വെച്ച് ഷൂട്ട് നടക്കില്ല. ഒട്ടും കോര്‍ഡിനേഷന്‍ ഇല്ല, ഇങ്ങനെയാണോ വര്‍ക്ക് ചെയ്യുക എന്നൊക്കെ ചോദിച്ചു. ആ ദേഷ്യപ്പെടുന്നതിനും ഒരു ക്യൂട്ട്‌നെസ് ഉണ്ട്. എന്നാലും എന്റെ കൈയ്യും കാലും ഒക്കെ വിറയ്ക്കാന്‍ തുടങ്ങി. വേറെ ഒരു സ്ഥലം നോക്കൂ, അതുമല്ല, എനിക്ക് തിരുവനന്തപുരത്ത് പോണം.
ഞാന്‍ നിങ്ങള്‍ക്ക് ഒരു സമയം ഉണ്ടാക്കി തന്നപ്പോള്‍ നിങ്ങള്‍ അത് കൃത്യമായി ചെയ്യേണ്ടേ എന്നൊക്കെയാണ് പറഞ്ഞത്. അദ്ദേഹം പറയുന്നതും ശരിയാണ്.’അങ്ങനെ ഞാന്‍ എന്റെ സ്‌ക്രിപ്റ്റ് ഒക്കെ മടക്കി. പോവാന്‍ നേരത്ത് ഒരു മിനുട്ട് നില്‍ക്കൂ എന്ന് പറഞ്ഞു. സാറിന്റെ കൂടെയുള്ള മുരളി എന്ന് പറഞ്ഞിട്ട് ഒരാളുണ്ട്. അയാളോട് ഇയാള്‍ക്ക് പറ്റിയ ഫ്‌ളോര്‍ എവിടെയെങ്കിലും ഉണ്ടോ നോക്ക് എന്ന് പറഞ്ഞു. ഫ്‌ളോര്‍ ഇല്ല. ഞാന്‍ താമസിക്കുന്ന സ്ഥലമാണ് അവിടെ തന്നെ ഞാന്‍ ഷൂട്ട് ഒക്കെ ചെയ്യും. മുരളി അതൊന്നും പറ്റില്ലെന്ന് പറഞ്ഞു.’
ഇല്ല പോയി നോക്കൂ എന്ന് പറഞ്ഞു. അങ്ങനെ പോയി നോക്കിയപ്പോള്‍ ആള്‍ക്കാരുള്ള സ്ഥലമാണ്. ഇവിടെ ഒന്നും പറ്റില്ലെന്ന് മുരളി പറഞ്ഞു. പക്ഷെ അദ്ദേഹം തന്നെ ലാല്‍ സാറിനോട് പറഞ്ഞു, കുഴപ്പമില്ല, പുള്ളി മാനേജ് ചെയ്‌തോളാം എന്ന്. അങ്ങനെ ലാല്‍ സര്‍ വന്നു. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന പിള്ളേരോടൊക്കെ താജിലേക്ക് വരാനാണ് പറഞ്ഞിരുന്നത്.’
‘അവര്‍ പ്രോപര്‍ട്ടി സെറ്റ് ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. ലാല്‍ സാര്‍ തന്നെ കോളിംഗ് ബെല്‍ അടിച്ചു. ഒരുത്തന്‍ ഒരു മുണ്ട് മാത്രമെടുത്താണ് വന്ന് ഡോര്‍ തുറന്നത്. അവന്‍ മുന്നില്‍ ലാലേട്ടനെ കണ്ട് ഞെട്ടി. നോക്കണ്ട ഞാന്‍ തന്നെയാ ഒറിജിനലാ എന്നാണ് ലാലേട്ടന്‍ അവനോട് പറഞ്ഞത്. ബാച്ചിലേഴ്‌സ് നില്‍ക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ഉള്ള സ്ഥലമായിരുന്നു. പക്ഷെ സാര്‍ അവിടെ അഞ്ച് മണിക്കൂര്‍ ഇരുന്നു ഷൂട്ടിനായി.’
‘ആ ഫ്‌ളോറില്‍ എസിയില്ല, കരണ്ട് പോയാല്‍ ജനറേറ്റര്‍ ഇല്ല, എന്തോ ഭാഗ്യത്തിന് കരണ്ട് പോയില്ല. പക്ഷെ അന്ന് ഷൂട്ട് ചെയ്തത് മോഹന്‍ലാല്‍ എക്‌സ്‌ക്ലൂസീവ് ആല്‍ബം എന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ ഇറങ്ങി. അത് ഭയങ്കര ഹിറ്റായിരുന്നു. അതിലാണ് ഒരു വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രസ് ഇട്ടിട്ട് സാര്‍ ഇരിക്കുന്നത് തബല വായിക്കുന്ന ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് സാര്‍ എന്നെ കൂടെ നിര്‍ത്താന്‍ തുടങ്ങിയത്. അത് ഇപ്പോഴും കൂടെ നിര്‍ത്തുന്നു എന്നും അനീഷ് പറയുന്നു.
