Malayalam
എന്റെ ജീവിതത്തില്‍ ആദ്യമായി ആണ് ഇത്തരത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സ്റ്റേജിലേയ്ക്ക് കയറേണ്ടി വന്നത്; അമേരിക്കന്‍ ഷോയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷ്
എന്റെ ജീവിതത്തില്‍ ആദ്യമായി ആണ് ഇത്തരത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സ്റ്റേജിലേയ്ക്ക് കയറേണ്ടി വന്നത്; അമേരിക്കന്‍ ഷോയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷ്
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാര്‍, യാത്രകള്‍ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ അറിയാറുണ്ട്.
ഇപ്പോഴിതാ അമൃതയുടെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ സ്‌റ്റേജ് പരിപാടിയെ കുറിച്ചാണ് താരം പറയുന്നത്. സ്റ്റീഫന്‍ ദേവസിയ്ക്കും സോളിഡ് ബാന്‍ഡിനുമൊപ്പം വേദി പങ്കിടാന്‍ പറ്റിയ സന്തോഷമാണ് അമൃത പങ്കുവെയ്ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ ഷോ വളരെ പ്രധാനപ്പെട്ടതാണ്. കാരണം എന്തെന്ന് വെച്ചാല്‍ ഇതെന്റെ അമേരിക്കയിലെ ആദ്യത്തെ ഷോയാണ്.
ഇതിന് മുന്നേ 2010 ല്‍ അമേരിക്കയില്‍ പോയിട്ടുണ്ട്. പക്ഷേ അത് എന്റെ പേര്‍സണല്‍ ആവശ്യത്തിന് വേണ്ടിയായിരുന്നു. ഒരു പരിപാടി അവതരിപ്പിക്കാന്‍ ആയി എത്തിയത് ഇത് ആദ്യമായി ആണ്. നല്ല തിരക്കുണ്ടായിരുന്നു ഷോയ്ക്ക്. സാക്രിമന്‍ഡോ എന്ന് പറഞ്ഞ സ്ഥലത്തായിരുന്നു ഇന്നത്തെ ഷോ നടന്നത്. അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം എന്തെന്ന് വെച്ചാല്‍, ഷോയുടെ കുറച്ച് സമയം മുമ്പാണ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്.
കുളിക്കാനോ വാഷ് റൂമില്‍ പോകുവാനോ ഉള്ള സമയം ഒന്നും ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിന്ന് നേരെ സ്റ്റേജിലേയ്ക്ക് ആയിരുന്നു പോയത്. ഇവിടെ എല്ലാവരും വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു. ഞങ്ങള്‍ക്ക് വേണ്ട ആഹാരവും വെള്ളവും എല്ലാ കാര്യങ്ങളും ബാക്ക് സ്റ്റേജില്‍ റെഡിയായിരുന്നു. എല്ലാം വളരെ നല്ലത് പോലെ തന്നെ നടന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി ആണ് ഇത്തരത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സ്റ്റേജിലേയ്ക്ക് കയറേണ്ടി വന്നത്.
പക്ഷേ ഇത് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അമേരിക്കന്‍ അനുഭവം ആണ്. എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. അത് നിങ്ങളോടും പങ്കുവെയ്ക്കണമെന്ന് തോന്നി. ഫുള്‍ ഡേ യാത്രയായതിനാല്‍ തന്നെ നല്ല ക്ഷീണവും തലകറക്കവും ഒക്കെയുണ്ട് എന്നും അമൃത പറയുന്നുണ്ട്. മാത്രമല്ല, അമൃത വീഡിയോ എടുക്കുമ്പോള്‍ ധരിച്ചികുന്ന വസ്ത്രം ബിഗ്‌ബോസ് ഫെയിം റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധുവും ഡിസൈനറുമായ ആരതി പൊടി ഡിസൈന്‍ ചെയ്തത് ആണെന്നും അമൃത പറയുന്നുണ്ട്.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതാണ് ഗോപി സുന്ദറിനുള്ള മധുരപ്രതികാരം. ഇത് കലക്കി, പണ്ട് സ്റ്റാര്‍ സിംഗര്‍ മുതല്‍ക്കേ ഇഷ്ടമാണ്, അല്ലെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് വേറൊരു പെണ്ണിന്റെ അടുത്തു പോയവര്‍ അധികകാലം നിലനില്‍ക്കില്ല…. ആ സ്‌നേഹം വെറും കാപട്യമാണ്, അമൃതയ്ക്ക് എല്ലാവിധ ആശംസകളും നല്ല ഗായികയായി ഇനിയും വളരട്ടെയെന്നിങ്ഹനെ പോകുന്നു കമന്റുകള്‍.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറിന്റെയും പെണ്‍സുഹൃത്തിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമാണ് ഗോപീ സുന്ദര്‍ ലുലുമാളിലേയ്ക്ക് എത്തിയത്. മയോനി ഗ്ലാമര്‍ വേഷത്തിലായിരുന്നു ഗോപീസുന്ദറിനൊപ്പമെത്തിയത്. കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ക്രോപ്പ് ടോപ്പും സ്‌കേര്‍ട്ടുമാണ് മയോനി ധരിച്ചിരിക്കുന്നത് ഗോപീ സുന്ദറും സമാനമായ കളര്‍ കോമ്പിനേഷനിലുള്ള ടീഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരുന്നത്.
