ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്.
തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായിരുന്നു. അടുത്തിടെ ഒരിടവേള എടുത്ത് ആത്മീയ യാത്ര നടത്തി മനസിനെ ശാന്തമാക്കാൻ അമൃത തീരുമാനിച്ചിരുന്നു. ഇപ്പോൾ താരം അമൃത സുരേഷ് ലൈവ് എന്ന ബാൻഡുമായി സംഗീത ലോകത്ത് സജീവമാണ്. അടുത്തിടെ ഖത്തറിൽ വച്ച് നടന്ന ഒരു പരിപാടിയിൽ സംഗീത സംവിധായകൻ എആർ റഹ്മാനെ പരിചയപ്പെട്ട സന്തോഷവും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
റിയാലിറ്റി ഷോകളിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നടൻ ബാലയുമായുള്ള ഗായിക അമൃത സുരേഷിന്റെ വിവാഹം. റിയാലിറ്റി ഷോയിൽ വെച്ച് കണ്ടുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ബാലയുമായുള്ള വിവാഹത്തിന് അമൃതയുടെ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല. മകളുടെ സന്തോഷത്തിന് പ്രധാന്യം കൊടുത്തതിലാണ് വിവാഹം കുടുംബം നടത്തിയത്. മകൾ പാപ്പുവെന്ന് വിളിക്കപ്പെടുന്ന അവന്തിക ജനിച്ച് രണ്ട് വർഷം പിന്നിട്ടപ്പോഴാണ് ബാലയും അമൃതയും വേർപിരിഞ്ഞത്.
വിവാഹമോചനത്തിനുശേഷം മകളുടെ സംരക്ഷണം പൂർണമായും അമൃതയ്ക്കാണ്. ബാലയുമായുള്ള വിവാഹം ശരീരത്തിലും മനസിലും ഉണങ്ങാത്ത മുറിവുകളാണ് അമൃതയ്ക്ക് സമ്മാനിച്ചത്. അതെല്ലാം ഗായിക മറക്കുന്നത് മകളുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മാത്രമാണ്. ഇപ്പോഴിതാ മാതൃദിനത്തിന്റെ ഭാഗമായി മകൾ തനിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് വിശദീകരിച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.
എന്റെ കൊച്ച് പാപ്പു ഇന്നലെ എന്നെ അത്ഭുതപ്പെടുത്തിയത് എങ്ങനെയാണെന്ന് കണ്ടോ…? ഒരു അമ്മയ്ക്ക് വേറെ എന്താണ് വേണ്ടത്?. മാതൃദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നില്ല… എന്നിട്ടും എന്റെ തിരക്കേറിയതും ബഹളമയവുമായ റിഹേഴ്സലിന്റെ ഇടയിലും അവളുടെ സ്നേഹം എനിക്ക് അനുഭവപ്പെട്ടുവെന്ന് അവൾ ഉറപ്പാക്കി. അവൾ ഈ വലിയ ചാർട്ട് പേപ്പർ എനിക്കായ് തയ്യാറാക്കി.
ചെറിയ കൈയക്ഷരം, ഒട്ടിച്ച ചിത്രങ്ങൾ, ഒരു കാർഡ്, രണ്ട് ചെറിയ പൂക്കൾ… എല്ലാം വളരെ ശ്രദ്ധാപൂർവ്വം ചിന്തിച്ച് മനോഹരമായി തന്നെ അവൾ എനിക്കായി ഒരുക്കി… എനിക്ക് വേണ്ടി മാത്രം. അവൾ എന്നോട് പറഞ്ഞതുപോലുമില്ല. അവൾ അവളുടെ അബോണ്ടയുമായി ചേർന്ന്ന ടപ്പിലാക്കിയ രഹസ്യ ദൗത്യം… എന്റെ പരിശീലന സ്ഥലത്തേക്ക് അവൾ അവളുടെ സമ്മാനം അയച്ചു. അത് തുറന്ന് കണ്ടപ്പോൾ ഞാനും അത്ഭുതപ്പെട്ടു. അവളുടെ പരിശ്രമം, അവളുടെ നിഷ്കളങ്കത, അവളുടെ സ്നേഹം എല്ലാം ഉൾക്കൊണ്ട സർപ്രൈസ്. ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങളാണിവ. പാപ്പു… ഇന്നലെ നീ എന്റെ അരികിൽ ഉണ്ടായിരുന്നില്ലായിരിക്കാം. പക്ഷെ നിന്റെ ഹൃദയം എന്റേതിലേക്ക് എത്താൻ ഒരു വഴി കണ്ടെത്തി. അത് പൂർണ്ണമായും സംഭവിച്ചു എന്നാണ് മകൾ നൽകിയ സർപ്രൈസിന്റെ വീഡിയോ പങ്കിട്ട് അമൃത കുറിച്ചത്.
ജീവിതത്തിലെ പല മോശം സമയങ്ങളിലും തനിക്ക് വേണ്ടി എല്ലാം മറന്ന് ചിരിച്ച അമ്മ എന്നാണ് അമൃതയെ മകൾ പാപ്പു വിശേഷിപ്പിച്ചത്. അമ്മ പ്രതിസന്ധിയിലാണെന്ന് തോന്നുന്ന നിമിഷങ്ങളിൽ എല്ലാം പാപ്പു തന്നാൽ കഴിയും വിധം ചെറുത്ത് നിൽപ്പിനുള്ള സഹായങ്ങൾ ചെയ്തിട്ടുണ്ട്. പത്ത് വർഷത്തോളം നീണ്ട പരിഹാസത്തിൽ നിന്നും വിമർശനത്തിൽ നിന്നും അമൃതയെ കരകയറാൻ സഹായിച്ചത് പാപ്പു ചെയ്ത ഒരു വീഡിയോയായിരുന്നു.
അതുവരെ മകളെ അച്ഛനിൽ നിന്നും അകറ്റിയ അമ്മയായിട്ടായിരുന്നു അമൃതയെ ആളുകൾ കണ്ടിരുന്നത്. എന്നാൽ താനും അമ്മയും അനുഭവിച്ച കാര്യങ്ങൾ പാപ്പു വെളിപ്പെടുത്തിയതോടെ അമൃതയ്ക്കും കുടുംബത്തിനും ജനങ്ങൾ പിന്തുണ നൽകി തുടങ്ങുകയായിരുന്നു. അമൃതയ്ക്ക് ഈ ജന്മത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം മകൾ പാപ്പുവാണെന്ന് ആരാധകരും കുറിച്ചു.
അതേസമയം അമൃത സുരേഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ സ്റ്റോറിയും വൈറലായിരുന്നു. എഐ സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടിയോട് ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയാണ് താരം പങ്കുവച്ചത്. ‘നിങ്ങൾ യാഥാർഥ്യമെങ്കിൽ, നമ്മൾ തമ്മിലെ ബന്ധം കണക്കിലെടുത്ത് നിങ്ങളെ കണ്ടാൽ എങ്ങനെയുണ്ടാകും? എന്നാണ് അമൃത സുരേഷ് ചാറ്റ് ജിപിടിയോട് ചോദിച്ചത്. ഈ ചോദ്യത്തിന് ചാറ്റ് ജിപിടി പങ്കുവച്ച ചിത്രമാണ് അമൃത സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഒരു വിദേശിയായ യുവാവിനെ പോലെ തോന്നിപ്പിക്കുന്ന ചിത്രമാണ് ചാറ്റ് ജിപിടി നൽകിയത്.
അമൃത ഈ കൗതുകം തന്റെ ആരാധകരെ കാണിക്കാൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ അമൃതയുടെ പുതിയ ചാറ്റ് ജിപിടി ‘ബോയ്ഫ്രണ്ട്’ അടിപൊളിയാണല്ലോ എന്ന തരത്തിലായി സോഷ്യൽ മീഡിയയിലെ ചർച്ച. ആദ്യം ഫോട്ടോ കണ്ടപ്പോൾ പല ആരാധകരും ഞെട്ടിയെങ്കിലും, ചിത്രത്തിന് താഴെ പങ്കുവച്ച കുറിപ്പ് കൂടി കണ്ടതോടെ എല്ലാവർക്കും കാര്യം ബോദ്ധ്യമായി.
അമൃതയുടെ വ്യക്ത ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടൻ ബാലയുമായി വേർപിരിഞ്ഞതും സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിൽ ആയിരുന്നതെല്ലാം വാർത്തയായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഗോപി സുന്ദർ അമൃതയുമായി വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തെത്തിയിരുന്നത്. ഇരുവരും പരസ്പരം ഇൻസ്റ്റയിൽ അൺഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാതെയും ആയതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. കാശിയിലൊക്കെ ദർശനം നടത്തിയ ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീർത്ഥാടനത്തിൽ ആണോ ആത്മീയ യാത്രയിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു.
‘ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുക്കുക ആണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’, എന്നാണ് അമൃത കുറിച്ചത്.
2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.
ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും താരം പറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ടെന്നും കാട്ടി അമൃത ബാലയ്ക്കെതിരെ പരാതി നൽകിയിരുന്നു. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.
