Malayalam
ബാലയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂട്യൂബറുടെ വീഡിയോ പങ്കുവെച്ച് അമൃത
ബാലയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂട്യൂബറുടെ വീഡിയോ പങ്കുവെച്ച് അമൃത
മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു തന്റെ മുന്‍ ഭാര്യകൂടിയായിരുന്ന ഗായിക അമൃതയ്‌ക്കെതികെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാല രംഗത്തെത്തിയത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.
ബാലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമൃതയ്ക്ക് പിന്തുണയുമായി എത്തിയ യൂട്യൂബറുടെ വീഡിയോ പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം. അരിയണ്ണന്‍ എന്ന യൂട്യൂബറാണ് ബാലയ്‌ക്കെതിരെ രംഗത്തെത്തിയത്. ബാലയുടേത് വിവാദം സൃഷ്ടിച്ച് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണ് യൂട്യൂബര്‍ പറയുന്നത്. അമൃതയെ നാറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോയ്‌ക്കൊപ്പമാണ് അമൃതന്റെ പ്രതികരണവും അറിയിച്ചിരിക്കുന്നത്.
നിങ്ങള്‍ ആരാണെന്നോ നേരിട്ടോ എനിക്കറിയില്ല, എന്നാല്‍ ഈ ദീര്‍ഘകാല ഏകപക്ഷീയമായ പീ ഡനത്തിനെതിരെ നിങ്ങള്‍ വിവേകപൂര്‍ണ്ണമായ ഒരു പോയിന്റ് കൊണ്ടുവന്നു. വാര്‍ത്തകളും നിഷേധാത്മകതയും കൂടുതല്‍ വഷളാക്കാതിരിക്കാനും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതിരിക്കാനും ഞങ്ങള്‍ കൂടുതല്‍ സൂക്ഷിച്ചു. വാര്‍ത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാന്‍ നമുക്കൊരു കുട്ടിയുണ്ട്.
മറുവശം സാമ്പത്തികമായി നമ്മുടേതിന് മുകളിലാണ്, ജീവിക്കാനുള്ള ഞങ്ങളുടെ അടിസ്ഥാന അവകാശത്തിനായി പോരാടാന്‍ ഞങ്ങള്‍ വളരെ ദുര്‍ബലരായിരിക്കുന്നുവെന്നും അഭിരാമി പറയുന്നു. രാവും പകലും പാട്ടുപാടി അക്ഷീണം പ്രയത്‌നിച്ചും ഞങ്ങളുടെ ഭാവി സുരക്ഷിതമാകാന്‍ നിങ്ങളെപ്പോലെ തന്നെ നല്ലൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ഇപ്പോഴും പാടുപെടുകയാണ്.
ഞങ്ങള്‍ക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്. ഈ ചതികള്‍ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു. ആരെയും കബളിപ്പിക്കാനോ ആരുടെ മുമ്പില്‍ വ്യാജം കാണിക്കാനോ ഞങ്ങള്‍ ഇവിടെ വന്നിട്ടില്ല, സ്‌നേഹിക്കാനും ബഹുമാനിക്കപ്പെടാനും ഞങ്ങള്‍ക്കറിയാവുന്നത് ഞങ്ങള്‍ ചെയ്യുന്നു, ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങള്‍ക്ക് നല്‍കിയ സംഗീതത്തോട് കഠിനാധ്വാനത്തിലൂടെ ഞാന്‍ എന്റെ അഭിനിവേശം പിന്തുടരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ അവ്യക്തമായ സൈബര്‍ അപകീര്‍ത്തികളില്‍ വിശ്വസിക്കുന്ന സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗമെങ്കിലും നിന്ദിക്കുന്നത് ഭയാനകമാണ്.
നേരിട്ടുള്ള അഭിസംബോധനകളോ ഉറച്ച അടിസ്ഥാനങ്ങളോ ഇല്ലാതെ ഒരാളുടെ സ്വഭാവത്തെ വേട്ടയാടിയും പരോക്ഷമായി വധിച്ചും ആളുകളെ വെറുക്കുന്നതിലേക്ക് കൊണ്ടെത്തിക്കുന്നു. ആളുകളെ കബളിപ്പിക്കാന്‍ എളുപ്പമാണ് എന്നാല്‍ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയം അല്ലെ. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്… ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനും ആവേശത്തിനും വേണ്ടി അവരെ ആ ത്മഹത്യാശ്രമത്തിന്റെ വക്കിലേക്ക് തള്ളിവിടരുതെന്നും അഭിരാമി പറയുന്നു.
”കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്‌കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് ബാല പറഞ്ഞത്.
എന്നാല്‍ ഭൂരിഭാഗം പേരും ബാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇന്നുവരെ അമൃത ബാലയെ കുറിച്ച് കുറ്റം പറഞ്ഞ് നടന്നിട്ടുണ്ടോ? പിന്നെ എന്തിനാ ഇവന്‍ ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നതെന്നാണ് ഒരു ആരാധകന്‍ ബാലയോട് ചോദിക്കുന്നത്. ചിലര്‍ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെയും അന്വേഷിക്കുന്നുണ്ട്. നിങ്ങളുടെ എലിസബത്ത് എവിടെ? രണ്ടാമതൊരു ഭാര്യയുള്ളപ്പോള്‍ ഡിവോഴ്‌സായവളെ പറ്റി എന്തിനാണ് പറയുന്നത്.
ബാലയുടെ കാര്യം കഷ്ടം തന്നെയാണ്. അമൃത അവരുടെ ജീവിതം നോക്കി ജീവിക്കുന്നു. നിങ്ങള്‍ക്കിപ്പോഴും അവരെന്ത് ചെയ്യുന്നുവെന്ന് നോക്കി നടക്കാന്‍ നാണമില്ലേ. ക്ലോസ് ആയ സബ്ജക്ട് വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെ സംശയരോഗത്തിന്റെ ലക്ഷ്ണമാണ്. ബാലയ്ക്ക് സംശയം രോഗം ആണെന്ന് തോന്നുന്നു എന്നും ആളുകള്‍ ചോദിച്ചിരുന്നു.