Connect with us

അടുത്ത സിനിമയില്‍ അവസരം, പല സിനിമകള്‍ ചെയ്തിട്ടും അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല എവിടെടാ മുത്തേ നീ; ഗോപി സുന്ദറിനെതിരെ പോസ്റ്റുമായി ഗായകന്‍ !

Malayalam

അടുത്ത സിനിമയില്‍ അവസരം, പല സിനിമകള്‍ ചെയ്തിട്ടും അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല എവിടെടാ മുത്തേ നീ; ഗോപി സുന്ദറിനെതിരെ പോസ്റ്റുമായി ഗായകന്‍ !

അടുത്ത സിനിമയില്‍ അവസരം, പല സിനിമകള്‍ ചെയ്തിട്ടും അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല എവിടെടാ മുത്തേ നീ; ഗോപി സുന്ദറിനെതിരെ പോസ്റ്റുമായി ഗായകന്‍ !

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെയുള്ള ഗായകന്‍ ഇമ്രാന്‍ ഖാന്‍. മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഒരു സമയത്ത് ജീവിതത്തിലെ കഷ്ടതകളില്‍ വലഞ്ഞു പോയ ഇമ്രാന് സഹായം വാഗ്ദാനം ചെയ്ത് ഗോപി സുന്ദര്‍ എത്തിയത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഗോപി സുന്ദര്‍ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല എന്നാണ് ഇമ്രാന്‍ പറയുന്നത്.

തന്റെ സിനിമയില്‍ ഇമ്രാന് പാടാന്‍ അവസരം നല്‍കുമെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രമടക്കം പങ്കുവച്ചാണ് ഇമ്രാന്‍ തന്റെ പ്രതികരണം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

‘ഇയാളെ കാണ്മാനില്ല ഇയാള്‍ ഇറക്കുന്ന അടുത്ത സിനിമയില്‍ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകള്‍ പലതും ചെയ്തു അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല എവിടെടാ മുത്തേ നീ ഒന്ന് കാണാന്‍ കൊതിയാകുന്നു’ എന്നായിരുന്നു ഇമ്രാന്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ പിന്നീട് ‘ഇയാളെ കാണ്മാനില്ല ഇയാള്‍ ഇറക്കുന്ന അടുത്ത സിനിമയില്‍ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ പെട്ടെന്ന് തന്നെ അടുത്ത ആഴ്ച ആളുടെ യൂട്യൂബ് ചാനലില്‍ ഒരു സോങ് എന്നെ പാടിപ്പിച്ചു. അത് വരെ ചത്തു കിടന്ന ആളുടെ യൂട്യൂബ് ചാനലില്‍ കുറെ യൂട്യൂബ് സബ്‌സ്‌െ്രെകബ്ര്‍സ് ഒക്കെ ആയി എന്നിട്ടൊരു പോസ്റ്റും ആള് ഫേസ്ബുക്കില്‍ ഇട്ടു ഇമ്രാനെ പാടിപ്പിക്കും എന്ന വാഗ്ധാനം ഞാന്‍ നിറവേറ്റി എന്ന്. അതിനു ശേഷം സിനിമകള്‍ പലതും ചെയ്തു അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല. ഞാന്‍ കാത്തിരിക്കുവാ സിനിമയിലെ ആഹ് അവസരത്തിനു വേണ്ടി’ എന്ന് പോസ്റ്റ് തിരുത്തി.

പോസ്റ്റിനു താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇമ്രാന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ല, പുതിയ ദേശാടനത്തിലാണ് കുറച്ച് കഴിഞ്ഞ് ഇങ്ങ് വരും, നിനക്ക് കഴിവുണ്ടെങ്കില്‍ നീ എന്തിനാ മറ്റുള്ളവരെ ആശ്രയിക്കുന്നത്.. എന്നിങ്ങനെ പല കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

More in Malayalam

Trending

Recent

To Top