News
കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആമീര്‍ഖാന്‍; സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളി
കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആമീര്‍ഖാന്‍; സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളി
കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച ബോളിവുഡ് സൂപ്പര്‍താരം ആമീര്‍ഖാനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മുംബൈയിലെ റാം നഗറിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആമീര്‍ഖാന്‍ അവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് താരത്തെ വിമര്‍ശിച്ചും ചീത്തവിളിച്ചും ഒരുകൂട്ടം പേര് എത്തിയത്. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് മാസ്ക് ധരിച്ചില്ലാ എന്നു പറഞ്ഞാണ് വിമര്‍ശനവുമായി എത്തിയത്.
നടന് കിശ്വര്‍ മര്‍ച്ചന്റ് ഉള്‍പ്പടെയുള്ള നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. അവരില്‍ ആരും മാസ്ക് ധരിച്ചിട്ടില്ല, എങ്ങനെയാണ്? എന്തുകൊണ്ടാണ്? എന്നാണ് കിശ്വര്‍ കുറിച്ചത്. എന്നാല്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ആരാണ് മാസ്ക് ധരിക്കുക എന്നും കളിക്കുമ്പോള്‍ ശ്വാസം ആവശ്യമാണെന്നും മാസ്ക് ധരിക്കുകയാണെങ്കില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമെന്നും കമന്റുകളുമായി നിരവധി പേരും എത്തിയിട്ടുണ്ട്.
കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച താരം കുറച്ച് പന്തുകള്‍ കളിച്ച ശേഷം അവര്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്. നിലത്തുവെച്ചിരുന്ന തന്റെ മാസ്ക് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ എടുത്ത ശേഷമാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ശേഷം കുട്ടികളുടെ അടുത്തു നിന്ന് പോകുമ്പോള്‍ താരം മാസ്ക്കും ധരിക്കുന്നുണ്ട്.
