Actress
വിവാഹത്തിന് മുന്നേ ഗർഭിണിയായി….! ജഗത്തിന്റെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി! അന്ന് വീട്ടിൽ സംഭവിച്ചത്, വേദനയോടെ അമല പോൾ..!
വിവാഹത്തിന് മുന്നേ ഗർഭിണിയായി….! ജഗത്തിന്റെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി! അന്ന് വീട്ടിൽ സംഭവിച്ചത്, വേദനയോടെ അമല പോൾ..!
തെന്നിന്ത്യയുടെ പ്രിയനടിയാണ് അമല പോൾ. അമലയായിരുന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം. നിറവയറുമായി അമല പോൾ പൊതുവേദികളിൽ എത്തിയതും പ്രസവ ശേഷം എത്തിയതും സോഷ്യൽ മീഡിയ ചർച്ചയായിരുന്ന. മാത്രമല്ല കുഞ്ഞിനൊപ്പമുള്ള നിമിഷവുമെല്ലാം നടി ആരാധകരുമായി പങ്കിടാറുണ്ട്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്.
അതേസമയം കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹമെങ്കിലും വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി. വിവാഹത്തിന് മുമ്പേ താൻ ഗർഭിണിയായിരുന്നെന്നാണ് അമല പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
കുഞ്ഞിന്റെ എൻട്രി തന്നെ മാസ് ആയിരുന്നു. പ്രതീക്ഷിക്കാതെയുള്ള എൻട്രിയായിരുന്നെന്നും ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്നെന്നും താരം പറയുന്നു. ആ സമയത്ത് തങ്ങൾ വിവാഹിതരല്ല. അതിനാൽ ഒരുപാട് തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടി വന്നു. എന്നാൽ അത് സംഭവിക്കേണ്ടതായിരുന്നു.
കുഞ്ഞുങ്ങളെ പ്ലാൻ ചെയ്യണെമന്ന് നമ്മൾ പറയുമെങ്കിലും അവർക്ക് വരാൻ സമയമായെന്ന് തോന്നുമ്പോൾ അവർ വരുമെന്നും ഇലൈയുടേത് അങ്ങനെയൊരു എൻട്രിയായിരുന്നെന്നും താരം സന്തോഷത്തോടെ പറയുന്നു. താൻ ഏറ്റവും കൂടുതൽ ഒരു മാറ്റം ആഗ്രഹിച്ച സമയത്താണ് ഇലൈ വരുന്നതെന്നും ഇതിനേക്കാൾ മനോഹരമായ മാറ്റം വേറെ എന്താണെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം ഇപ്പോൾ കുഞ്ഞായി തന്റെ ജീവിതമെന്ന് നടി പറയുന്നു. കഴിഞ്ഞ ദിവസം നടി ഒരു കോളേജ് ഇവന്റിന് പോയിരുന്നു. ആദ്യമായാണ് കുഞ്ഞിനടുത്ത് നിന്ന് അത്രയും സമയം മാറി നിന്നതെന്നും ഇവന്റ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വിഷമമായെന്നും അമല വേദനയോടെ ഓർത്തു. എന്നാൽ ഭാഗ്യത്തിന് ജഗത്ത് ഉണ്ടായിരുന്നു. അത് കുഴപ്പമില്ലെന്ന് ജഗത്ത് പറഞ്ഞു. ഇതാണ് റിയാലിറ്റി. നമ്മുടെ ലൈഫ് സ്റ്റെെലുമായി കുഞ്ഞും യൂസ്ഡ് ആകണമല്ലോയെന്നാണ് ജഗത്ത് പറയുന്നതെന്നും അമല വെളിപ്പെടുത്തി.
