Malayalam
പ്രീവെഡ്ഡിങ് ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍; വൈറലായി ചിത്രങ്ങള്‍
പ്രീവെഡ്ഡിങ് ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍; വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല പോള്‍ മാറി. പിന്നീട് താരം മലയാളത്തിലേക്കും തിരിച്ചു വന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അമല പോള്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല പോള്‍.
താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെയും അമലയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ അമല വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നുവെങ്കിലും ഊഹാപോഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ് ഇടുന്നത് കഴിഞ്ഞദിവസമാണ്. പ്രൊപ്പോസല്‍ വീഡിയോ പങ്കിട്ടുകൊണ്ടാണ് അമല താന്‍ എന്‍കേജ്ഡ് ആയ കാര്യം തുറന്നുപറഞ്ഞത്.
‘എല്ലാം തുടങ്ങിയത് ഇതുപോലൊരു പാര്‍ട്ടിയില്‍ നിന്നുമാണ്. അതുപോലെ ജീവിതകാലം ഒരുമിച്ച് ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രണയകഥ ഇവിടെ തുടരുകയാണ്’, എന്നാണ് നടി വിവാഹത്തെ കുറിച്ചായി പറഞ്ഞത്. അമല പങ്കുവെച്ച ചിത്രങ്ങള്‍ വലിയ രീതിയിലാണ് പ്രചരിച്ചത്. മാത്രമല്ല നടിയുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ കൂടുതലെന്തങ്കിലും വരുന്നുണ്ടോന്നും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. നിലവില്‍ വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇരുവരും. അത് വ്യക്തമാക്കുന്ന പ്രീവെഡ്ഡിങ് ഷൂട്ടും നടത്തിയിരിക്കുകയാണ്.
നടി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പ്രീവെഡ്ഡിങ് ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും വാഷ്റൂമിന്റെ പശ്ചാതലത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. അമല പോളും അവരുടെ പ്രതിശ്രുത വരന് ജഗത് ദേശായിയും ബാത്ത്റോബില്‍ ധരിച്ച്, കൈകള്‍ പിടിച്ച് പരസ്പരം കണ്ണുകളിലേക്ക് നോക്കി നില്ക്കുന്ന പ്രണയ നിമിഷമാണ് പങ്കുവെച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഇരുപത്തിയാറിന് അമല പോളിന്റെ ജന്മദിനത്തിലാണ് നടി തന്റെ പുത്തന്‍ വിശേഷം പങ്കുവെച്ചത്. മാത്രമല്ല ജഗത് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും ഇതിനൊപ്പം ഉണ്ടായിരുന്നു. മുട്ടുകുത്തി നിന്ന് അമലയ്ക്ക് മോതിരം നല്‍കുകയും ശേഷം വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. വളരെ സന്തോഷവതിയായി അമല അതിന് സമ്മതം മൂളുകയും ചെയ്തു.
ജഗദ് മലയാളിയല്ല. സിനിമയുമായോ, അതിന്റെ ഏരിയയുമായി യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തി തന്നെയാണ് ജഗദ് എന്ന് വ്യക്തവുമാണ്. എങ്ങനെ ജഗദിനെ കണ്ടുമുട്ടി എന്നത് അമല തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ദീര്‍ഘനാളത്തെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തില്‍ എത്തിക്കാന്‍ പോകുന്നത്. ഒന്നും കാണാതെ അമല ഈ ബന്ധത്തിലേക്ക് പോകില്ല എന്നാണ് ആരാധകരുടെ പക്ഷം. കാരണം ആദ്യത്തെ ബന്ധത്തില്‍ നിന്നും പല പാഠങ്ങളും ഉള്കൊണ്ടാകണമല്ലോ പുതിയ ഒരു ബന്ധത്തിലേക്ക് ഒരാള്‍ എത്തുക എന്നാണ് ചിലര്‍ പറയുന്നത് മാത്രമല്ല.
സിനിമ ബാക് ഗ്രൗണ്ട് ഇല്ലാത്ത വ്യക്തിയാണ് ജഗദ് എങ്കിലും, സാമ്പത്തികമായി സെറ്റില്‍ഡ് ആയ കുടുംബം ആണ് ജഗദിന്റേത്. ഒരു വ്യവസായി എന്ന് സ്വയം ഇന്‍ട്രോ നല്‍കിയിരിക്കുന്ന ജഗദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണ്. ഗുജറാത്ത് സ്വദേശിയായായ ജഗദ് സ്വദേശിയാണ്. ജീവിതത്തിലെ തുടക്കകാലം മുഴുവനും ജഗദ് ഗുജറാത്തിലാണ് ചെലവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്സില് ജോലി ചെയ്യുകയാണ് ജഗദ് എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം തന്നെ സ്വപ്നത്തിനു പിന്നാലെ സഞ്ചരിക്കുന്ന ആള് എന്നാണ് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്നത്.
നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചലിന്റെ അടുത്ത സുഹൃത്താണ് അമല പോള്‍. കഴിഞ്ഞദിവസമായിരുന്നു അമലയുടെ പിറന്നാള്‍ ദിനം. അമലയ്ക്ക് മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് റേച്ചല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അതേസമയം ജഗദ് റേച്ചലിന്റെ ഭര്‍ത്താവ് റൂബിന്റെ അടുത്ത സുഹൃത്ത് ആണെന്നുള്ള സംസാരവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല. പിന്നീട് തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ല്‍ സംവിധായകന് എ.എല്‍. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്.
