Connect with us

നടി അമല പോൾ സിനിമ നിർമാണത്തിലേക്ക്

Tamil

നടി അമല പോൾ സിനിമ നിർമാണത്തിലേക്ക്

നടി അമല പോൾ സിനിമ നിർമാണത്തിലേക്ക്

എപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് അമല പോൾ .അമല പോളിന്റെ ബിക്കിനി ഫോട്ടോഷൂട്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അമലയുടെ പുത്തന്‍ വിശേഷങ്ങള്‍ എത്തിയിരിക്കുകയാണ്. അമല പോള്‍ നിര്‍മാതാവാകുന്നു. ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന കഡാവര്‍ എന്ന ചിത്രത്തിന്റെ നിർമാണമാണ് അമല ചെയ്യുന്നത് .ചിത്രത്തില്‍ ഫോറന്‍സ്റ്റിക് പതോളജിസ്റ്റ് ആയാണ് അമലയെത്തുന്നത്. നവാഗത സംവിധായകനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്ന കഡാവര്‍ തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് പറയുന്നതെന്ന് അമല പറഞ്ഞു.

നമ്മള്‍ കുറ്റാന്വേഷണ സിനിമകളില്‍ ഈ കഥാപാത്രത്തെ കണ്ടിട്ടുണ്ടാവും. എന്നാല്‍ അങ്ങനെയൊരു കഥാപാത്രം കേന്ദ്രകഥാപാത്രമായി വരുന്ന ഒരു മുഴുനീള കഥ ആദ്യമായിട്ടായിരിക്കും. ഒരു ഫോറന്‍സിക് പതോളജിസ്റ്റിനെ അവതരിപ്പിക്കാന്‍ നല്ല പക്വതയും വിഷയത്തെ കുറിച്ചുള്ള അറിവും വേണം. പ്രശസ്ത ഫോറന്‍സ്റ്റിക് സര്‍ജനായ ഡോ ഉമാദത്തന്റെ ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അഭിലാഷ് പിള്ള സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. ആ പുസ്തകം വായിച്ചപ്പോള്‍ കഥാപാത്രത്തെ കുറിച്ച്‌ എനിക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചു. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അമല പറയുന്നു

കഡാവറിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുല്യ, ഹരിഷ് ഉത്തമന്‍, രമേഷ് ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയും ഛായാഗ്രഹണം അരവിന്ദ് സിംഗും എഡിറ്റിംഗ് സാന്‍ ലോകേഷും നിര്‍വ്വഹിക്കും. കഡാവറിന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് തന്നെ നിര്‍മ്മാതാവാക്കി മാറ്റിയതെന്നും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയം നോക്കി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമല വ്യക്തമാക്കുന്നു.

മലയാളത്തിൽ ചിത്രങ്ങൾ ഒരുപാട് ചെയ്തു എങ്കിലും തമിഴ് സിനിമ ഇൻഡസ്ട്രയിലാണ് അമല ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .കഡാവര്‍ തമിഴിനൊപ്പം മലയാളത്തിലും റിലീസിനെത്തും.അതോ അന്ത പരവൈ പോലൈ,ആടൈ എന്നിവയാണ് പുതുതായി പുറത്തിറങ്ങാൻ പോകുന്ന അമല പോൾ ചിത്രങ്ങൾ .

amala paul planning to produce film

More in Tamil

Trending

Recent

To Top